കൂരിയാട് കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

വേങ്ങര: ദേശീയ പാതയില്‍ കൂരിയാട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ ചന്ദനക്കാംപാറ കല്ലറക്കല്‍ മാനുവിന്റെ ഭാര്യ ത്രേസ്യാമ (68) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പതിനൊന്നരക്കാണ് അപകടമുണ്ടായത്. പാലായില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന ത്രേസ്യാമയുടെ കുടുംബം സഞ്ചരിച്ചിരുന്ന ബ്രസ കാറും കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. രണ്ടാമത്തെ കാര്‍ താഴ്ചയിലെ വയലിലേക്ക് വീണു ഇതിലെ യാത്രക്കാര്‍ക്ക് നിസ്സാരമായ പരുക്കേറ്റു. ഇവരെ തിരൂരങ്ങാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്രേസ്യാമ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മകള്‍ ലിജി (42), മരുമകന്‍ ബിനോയ് (46) ഇവരുടെ മക്കളായ ആല്‍ബി (14), ഐറിന്‍ (നാല്)എന്നിവര്‍ക്കും പരുകേറ്റു. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Sharing is caring!