ചെങ്ങന്നൂരില്‍ ത്രിപുര ആവര്‍ത്തിക്കും കുമ്മനം രാജശേഖരന്‍
തിരൂര്‍: ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മും കോണ്‍ഗ്രസ്സും തമ്മില്‍ കൂട്ടുകെട്ട് ഉണ്ടാക്കിയാല്‍ പോലും എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ത്രിപുര തെരഞ്ഞെടുപ്പില്‍ സി.പി.എം. പരാജയപ്പെടാനുണ്ടായ കാരണം കോണ്‍ഗ്രസ്സുമായുള്ള ബന്ധം നിഷേധിച്ചതിനാലാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന സി.പി.എം-കോണ്‍ഗ്രസ്സ് അവിശുദ്ധ ബാന്ധവത്തിന്റെ തെളിവാന്നെന്നും അദ്ദേഹം പറഞ്ഞു. വികാസ് യാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം .യു.ഡി.എഫും എല്‍ ഡി.എഫും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ത്രിപുര അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി.യുടെ മിന്നുന്ന പ്രകടനം കേരളത്തിലും ആവര്‍ത്തിക്കും.ചെങ്ങന്നൂരില്‍ അത് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന വികാസ് യാത്രയില്‍ ഇന്നലെ (5.3 17) തിരൂരില്‍ നടന്ന ജില്ലാ കോര്‍ കമ്മിറ്റി യോഗം താനൂരില്‍ ബി.ജെ.പി.സ്ഥാനാര്‍ത്ഥികളായി വിജയിച്ച ജനപ്രതിനിധികളുടെ യോഗം പരപ്പനങ്ങാടി വ്യാപാര ഭവനില്‍ ന്യൂനപക്ഷ നേതാക്കളുടേയും. വേങ്ങരയില്‍ വിവിധ മോര്‍ച്ച ക ളു ടെ ജില്ലാ ഭാരവാഹികളുടേയും വേങ്ങര കുന്നുംപുറത്ത് എന്‍.ഡി.എ.ഭാരവാഹികളുടേയും കോട്ടക്കലില്‍ വിവിധ സെല്‍ കണ്‍വീനര്‍മാരുടേയും യോഗങ്ങളില്‍ കുമ്മനം സംബന്ധിച്ചു.ഇന്ന് (63 18 ) രാവിലെ നിലമ്പൂര്‍ ആദിവാസി കോളനി യിലെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ കിട്ടാതെ മരിച്ച കണ്ടന്റെ വീടും ചോക്കാട് പട്ടികജാതി കോളനിയും സന്ദര്‍ശിക്കും.10 ന് പെരിന്തല്‍മണ്ണ വ്യാപാര ഭവനില്‍ ചേരുന്ന ബി.ജെ.പി. ഭാരവാഹികളുടെ യോഗം അടക്കം വിവിധ യോഗങ്ങളില്‍ പങ്കെടുക്കും
RECENT NEWS
പരപ്പനങ്ങാടി പുത്തന് പീടികയില് ലോറികള് തമ്മില്‍ കൂട്ടിയിടിച്ച് ഒരാള് മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന് പീടികയില് ലോറികള് തമ്മില്‍ കൂട്ടിയിടിച്ച് ഒരാള് മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര് കൊല്ലം സ്വദേശിയും കണ്ണൂര് ആലംമൂട്ടില് വാടക വീട്ടില് താമസിക്കുന്ന അരുണ് കുമാര് (41) ആണ് മരണപ്പെട്ടത്. [...]