മലപ്പുറത്ത് വിഷം കഴിച്ച യുവാവ് മരിച്ചു

മലപ്പുറത്ത് വിഷം കഴിച്ച യുവാവ് മരിച്ചു

മഞ്ചേരി: വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടവണ്ണ ചമ്പക്കുത്ത് തരിയോറ മാമന്റെ മകന്‍ രവീന്ദ്രന്‍ (47) ആണ് മരിച്ചത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ നാലോടെ മരണപ്പെടുകയായിരുന്നു. മാതാവ്: സരോജിനി, ഭാര്യ: ഷീജ. മക്കള്‍: അനുപമ, അജിത്ത്. എടവണ്ണ എസ് ഐ. ശിവദാസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

Sharing is caring!