ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന്; സിപിഐ ജില്ലാ സെക്രട്ടറി
മലപ്പുറം: മണ്ണാര്‍ക്കാട് ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐ ക്ക് ബന്ധമില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് കൊല്ലപ്പെട്ട സഫീറിന്റെ പിതാവ് തന്നെ വ്യക്തമാക്കിയതാണ്. സിപിഐ പ്രവര്‍ത്തകരാണ് പ്രതികളെന്നുള്ള മുസ്ലിം ലീഗിന്റെ വ്യാജപ്രചരണമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിപിഐ സമ്മേളനത്തില്‍ പങ്കെടുത്തു എന്നുള്ളത് കൊണ്ട് മാത്രം പാര്‍ട്ടി അംഗങ്ങളാവില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രതികളെ ഒരു തരത്തിലും സിപിഐ പിന്തുണക്കില്ലെന്നും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് രാഷ്ട്രീയ നിറം നല്‍കിയത് മുസ്ലിം ലീഗാണ്. ഹര്‍ത്താലിന്റെ മറവില്‍ ഗുണ്ടായിസമാണ് ലീഗ് മണ്ണാര്‍ക്കാട് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]