കുറ്റിപ്പുറം ബോംബ്; എസ്.ഡി.പി.ഐ എസ.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

മലപ്പുറം: രാജ്യ സുരക്ഷക്ക് ഭീഷണിയായ ആയുധ ശേഖരം കുറ്റിപ്പുറം ഭാരതപ്പുഴയില്‍നിന്ന് കണ്ടെത്തിയിട്ടും ദേശീയ ഏജന്‍സികള്‍ അന്വഷിക്കാത്തതിന് പിന്നില്‍ സംഘപരിവാര ഇടപെടലുണ്ടെന്ന് സംശയം ബലപ്പെടുത്തുന്നുവെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വഷണത്തില്‍ വീഴ്ച്ച വരുത്തിയാല്‍ എസ് ഡി പി ഐ ജുഡീഷ്യറിയെ സമീപിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസഡന്റ് തുളസീധരന്‍ പള്ളിക്കല്‍, എസ് ഡി പി ഐ എസ.പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉല്‍ഘാടനം ചെയ്ത് പ്രസ്താവിച്ചു.
ശബരിമല തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ ഇടത്താവളമായി ഉപയോഗിക്കുന്ന പുഴയോരത്ത് ഇത്രയും മാരകമായ ആയുധ ശേഖരം നിക്ഷേപിച്ചതില്‍ ദുരൂഹതയുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ അക്രമിക്കപ്പെടാനിടയുണ്ടെന്ന പ്രചരണം സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണിത്. ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയെ അക്രമിക്കുന്നതിന് ബോംബ് നിര്‍മ്മിക്കുന്നതിനിടെ ഒരു ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ടത് മലപ്പുറം ജില്ലയിലെ താനൂരിലായിരുന്നു.
താരതമ്യേനെ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തില്‍ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്നും പരിശോധിക്കണം. മാലേഗാവിലും സംജോത എക്സ്പ്രസിലും മറ്റും സ്ഫോടനങ്ങള്‍ നടത്താന്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ഉപയോഗിച്ചത് മിലിട്ടറിയില്‍ നിന്ന് മോഷ്ടിച്ച സ്ഫോടക വസ്തുക്കളായിരുന്നുവെന്ന് കണ്ടെത്തിയിരുന്നതാണ്. അതുകൊണ്ടു തന്നെ സൈനികായുധങ്ങള്‍ കുറ്റിപ്പുറത്ത് എത്തിച്ച കരങ്ങളെ കണ്ടെത്തുവാനും അതിന്റെ പിന്നിലുള്ള ഗൂഡാലോചനകള്‍ വെളിച്ചത്ത് വരുവാനും സത്യസന്ധവും സുതാര്യവുമായ അന്വേഷണം വേണമെന്ന് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര , ജനറല്‍ സെക്രട്ടറി എ.കെ മജീദ് ,വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി ,ബാബുമണി കരുവാരക്കുണ്ട് സംസാരിച്ചു.
മാര്‍ച്ചിന് ശേഷം അന്വഷണം ത്വരിതപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ടിന് നിവേദനം നല്‍കുകയും ചെയ്തു.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]