കൊണ്ടോട്ടി നഗരസഭ യുഡിഎഫ് പിടിച്ചെടുത്തു
കൊണ്ടോട്ടി: രണ്ടര വര്‍ഷത്തെ ഇടതുബന്ധം വിട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മുസ്ലിം ലീഗ് പക്ഷത്തേക്ക് നീങ്ങിയതോടെ കൊണ്ടോട്ടി നഗരസഭയുടെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സി.കെ.നാടിക്കുട്ടിയെ ചെയര്‍മാനായി തിരഞ്ഞെടുത്തു.
ലീഗ്- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ജില്ലാ നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് സി.കെ.നാടിക്കുട്ടിക്ക് പിന്തുണ നല്കാന് ലീഗ് കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചത്. സിപിഎമ്മിലെ പി.ഗീതയാണ് നാടിക്കുട്ടിക്കെതിരെ ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ചത്.
40 അംഗ കൗണ്‍സിലില്‍ ലീഗിന് 18 പേരും കോണ്‍ഗ്രസിന് 10 ഉം അംഗങ്ങളാണുള്ളത്. ഇടതുപക്ഷത്ത് ലീഗ് വിമതനടക്കം 11 പേരാണുള്ളത്.
ഒരാള്‍ എസ്ഡിപിഐ അംഗമാണ്.
ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നേരത്തെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സിപിഎമ്മിലെ പി.ഗീത വിജയിച്ചെങ്കിലും എസ്.ഡി.പി.ഐ അംഗത്തിന്റെ വോട്ട് ലഭിച്ചെന്ന് പറഞ് മണിക്കൂറുകള്‍ക്കകം രാജിവെക്കുകയായിരുന്നു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




