എടവണ്ണയില്‍ 17കാരിയെ മാനഭംഗപ്പെടുത്തിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

എടവണ്ണയില്‍  17കാരിയെ  മാനഭംഗപ്പെടുത്തിയ  വ്യാജ സിദ്ധന്‍  അറസ്റ്റില്‍

മഞ്ചേരി: പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ 58കാരനായ വ്യാജ സിദ്ധനെ മഞ്ചേരി സി.ഐ എന്‍.ബി.ഷൈജു അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് പിലാക്കല്‍ പുതിയകത്ത് ഷംസുദ്ദീനെയാണ് ഇന്നലെ ഉച്ചക്ക് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പത്തിനാണ് കേസിന്നാസ്പദമായ സംഭവം. എടവണ്ണ സ്വദേശിനിയായ പെണ്‍കുട്ടി യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാനായി ചികിത്സ തേടി മാതാപിതാക്കള്‍ സിദ്ധനെ സമീപിക്കുകയായിരുന്നു. അടച്ചിട്ട മുറിയില്‍ നടത്തിയ ചികിത്സക്കിടെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!