യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ ദാറുല്‍ ഹുദാ ബംഗാള്‍ കാമ്പസ് സന്ദര്‍ശിച്ചു
ഓരോ വിദ്യാര്‍ത്ഥിയും ഓരോ നവോഥാന നായകരാവുകയാണ് ബംഗാളിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാനുള്ള കടമയെന്ന് മുസ്ലിം യൂത്ത് ലീഗ് നാഷണല്‍ ജന. സെക്രട്ടറി സി.കെ സുബൈര്‍. ദാറുല്‍ ഹുദാ ബംഗാള്‍ ക്യാമ്പസില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ ബംഗാള്‍ ജാര്‍ഖണ്ഡ് സന്ദര്‍ശനത്തിനിടയില്‍ ക്യാംപ്സിലെത്തിതായിരുന്നു അദ്ദേഹം. പരിപാടിയില്‍ യൂത്ത് ലീഗ് നാഷണല്‍ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഫൈസല്‍ ബാബു മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സിദ്ദിഖ് ഹുദവി, അഷ്റഫ് ഹുദവി, മിസ്ബാഹ് ശൈഖ്, തൈമുദ്ദിന് ശൈഖ്, ശാകിര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]