തിരൂര്‍ ബിബിന്‍ വധക്കേസ്: പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായ ഒന്നാം പ്രതി അറസ്റ്റില്‍
തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി തിരൂര്‍ ആലത്തിയൂര്‍ സ്വദേശി ബിബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ എടപ്പാള്‍ സ്വദേശിയെ പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലിസ് വ്യക്തമാക്കി. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ ഡി.വൈ.എസ്.പി ബിജു ഭാസ്ക്കര്‍, സി.ഐ അബ്ദുല്‍ ബഷീര്‍ എന്നിവരുടെ നേത്യത്വത്തിലുള്ള പൊലിസ് വ്യാഴാഴ്ച അറസ്റ്റു ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പൊലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കൃത്യം നടത്തിയ തിരൂര്‍ ബി.പി അങ്ങാടി സമീപമുള്ള പുളിഞ്ചോട്ടില്‍ പ്രതിയെ കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതിനാല്‍ വിശദവിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പൊലിസ് പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കെടുത്ത മറ്റ് പ്രതികള്‍ക്കായി കേരളത്തിനകത്തും പുറത്തും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലിസ് അറിയിച്ചു. കേസില്‍
ഇതിനകം 16 പേരാണ് അറസ്റ്റിലായത്. വൈരങ്കോട് തിയ്യാട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ക്രമസമാധാന ചുമതലാ തിരക്കുള്ളതിനാല്‍ പ്രതിയെ
തിങ്കളാഴ്ച പൊലിസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് തീരുമാനം.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]