ചെമ്മാട്ടെ അക്രമം; 3ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചെമ്മാട്ടെ അക്രമം; 3ലീഗ് പ്രവര്‍ത്തകര്‍  അറസ്റ്റില്‍

തിരൂരങ്ങാടി: പെരിന്തല്‍ണ്ണ മുസ്‌ലിം ലീഗ് ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 23 ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍
പ്രതിഷേധ പ്രകടനത്തെ ചൊല്ലി ചെമ്മാട് ടൗണില്‍ എം.എസ്.എഫ്, എസ്.എഫ്.ഐ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്ന് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ് സി.കെ നഗര്‍ സ്വദേശി കെ.വി മുഹമ്മദ് അസ്ലം(24), മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകനും മൂന്നിയൂര്‍ സ്വദേശിയുമായ ജൈസല്‍ (39), കക്കാട് സ്വദേശി മുഹമ്മദ് റാഷിദ് (25) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ചെമ്മാട് സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ സി.പി.എം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി. ജനുവരി 23ന് അരങ്ങേറിയ സംഭവുമായി ബന്ധപ്പെട്ട് ഇരുസംഘടനകളും തമ്മില്‍ സംഘട്ടനം നടന്നിരുന്നു. സംഭവത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എം.അബ്ദുറഹ്മാന്‍കുട്ടി, എല്‍.ഡി.എഫ് കണ്‍വീനര്‍ കെ. രാംദാസ് എന്നിവരുള്‍പ്പെടെ ഇരുപാര്‍ട്ടികളില്‍നിന്നുമായി കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!