സി.പി.എം.അരുംകൊല രാഷ്ട്രീയം അവസാനിപ്പിക്കണം: അനില്‍കുമാര്‍ എം.എല്‍.എ

സി.പി.എം.അരുംകൊല രാഷ്ട്രീയം അവസാനിപ്പിക്കണം: അനില്‍കുമാര്‍ എം.എല്‍.എ

മലപ്പുറം: സി.പി.എം.അരുംകൊല രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് മുന്‍മന്ത്രി എ.പി.അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച സി.പി.എം അക്രമരാഷ്ട്രീയതക്കെതിരെ പ്രതിഷേധ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി .പി .എമ്മിന്റെ കൊടിയില്‍ മുമ്പുണ്ടായിരുന്നത് കൃഷിയുടെ ആയുധമായിരുന്നെങ്കില്‍ ഇന്ന് അത് കൊലപാതക രാഷ്ട്രീയ ത്തിന്റെ ആയുധമാണെന്നും സ്വതന്ത്രമായും സമാധാന പരമായും രാഷ്ട്രീയ പ്രപത്തനം നടത്തുന്നവരെ ഇല്ലായ്മ ചെയ്യുക എന്നത് സി.പി.എം ന്റെ എക്കാലത്തെയും പ്രവര്‍ത്തന ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗകത്ത് മുഖ്യ പ്രഭാഷണം നടത്തി മലപ്പുറം ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ: യു.എ.ലത്തീഫ് ,ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി ഡോ: എം.ഹരിപ്രിയ,മുന്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി കെ.പി.സി.സി.മെമ്പര്‍ മാരായ വി.ബാബാബുരാജ്, സിസേതുമാധവന്‍, ഡി.സി.സി.സെക്രട്ടറി. സി.സുകുമാരന്‍.മണ്ഡലം പ്രസിഡന്റുമാരായ നാലകത്ത് ഷാജി.എം.ടി.’ അബ്ദു, ബ്ലോക്പഞ്ചായത്ത് വൈസ് പ്രസിഡന്റ്ടി.കെ.സദഖ,സറീന ഇക്ബാല്‍, ടി.പി.മോഹന്‍ദാസ്, ദിനേശ് കണക്കഞ്ചിരി, പ്രകാശ്മലയത്ത്, ഹുസൈന്‍ പാറല്‍, സുരേഷ് മീത്തില്‍,ശശി വളാംകുളം കൊച്ചു പാതായ്കര, അഖില്‍ പാതായ്കര എന്നിവര്‍ പ്രസംഗിച്ചു.മേലാറ്റൂര്‍ ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ഇ.ഹംസ ഹാജി സ്വഗതവും, ഷാജി കട്ടുപ്പാറ നന്ദിയും പറഞ്ഞു

Sharing is caring!