സുന്നി ഐക്യ ചര്‍ച്ചയ്ക്ക് മുന്‍കയ്യെടുത്ത് മന്ത്രി കെ ടി ജലീല്‍
കോഴിക്കോട്: എ പി-ഇ കെ സുന്നികളെ ഒരുമിച്ചിരുത്തി ഐക്യ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി മന്ത്രി കെ ടി ജലീല്‍. മുസ്ലിം ലീഗിന്റെ വിലക്ക് ലംഘിച്ച് സമസ്ത നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സി പി എം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ജലീല്‍ വിഷയത്തില്‍ ഇടപെട്ടതെന്നാണ് അറിയുന്നത്.
എ പി-ഇ കെ സുന്നികളുടെ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വഖഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയില്‍ ഇരുവരും തമ്മിലുള്ള വിഷയത്തില്‍ സജീവമായി ഇടപെടാന്‍ കഴിയുന്ന മന്ത്രിയെന്ന നിലയിലും, ഇരു വിഭാഗവുമായും അടുപ്പമുള്ള ഇടത്പക്ഷ നേതാവെന്ന നിലയിലുമാണ് മന്ത്രി കെ ടി ജലീലിനെ ഈ ദൗത്യം ഏല്പിച്ചത്.
എ പി-ഇ കെ സുന്നികളുടെ ഐക്യം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായ സമയത്താണ് വിഷയത്തില്‍ കെ ടി ജലീല്‍ മുന്‍കയ്യെടുക്കുന്നത്. മുസ്ലിം സംഘടനകളുടെ ഐക്യം എന്നത് ഇരു സംഘടനകളും ഗൗരവത്തില്‍ തന്നെയാണ് എടുക്കുന്നതെന്നത് ചര്‍ച്ചയിലെ ഇവരുടെ സാനിധ്യം വ്യക്തമാക്കുന്നു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]