എംഎസ്എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു
മലപ്പുറം : നവയുഗ സൃഷ്ടിപ്പിന് നൈതിക വിദ്യാര്‍ത്ഥിത്വം എന്ന പ്രമേയത്തില്‍ നടന്ന മലപ്പുറം മണ്ഡലം എംഎസ്എഫ് സമ്മേളനത്തിന്റെ സമാപന കൗണ്‍സില്‍ യോഗത്തില്‍ പുതിയ എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റിക്ക് രൂപം നല്കി. മലപ്പുറം ഖാഇദെമില്ലത്ത് സൗധത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി മുസ്തഫ ഉദ്ഘാടനം ചെയ്തു.സാലിഹ് മാടമ്പി അദ്ധ്യക്ഷം വഹിച്ചു. പിഎ സലാം, നിഷാദ് കെ സലിം,ഷാനവാസ് കോഡൂര്‍, അഷ്റഫ് പാറച്ചോടന്‍, റിയാസ് പുല്‍പ്പറ്റ, ഷാഫി കാടെങ്ങല്‍, ഫാരിസ് പൂക്കോട്ടൂര്‍, സജീര്‍ കളപ്പാടന്‍ സംസാരിച്ചു. കൗണ്‍സില്‍ ജില്ലാ എംഎസ്എഫ് ഭാരവാഹികളായ നിസാജ് എടപ്പറ്റ, സാദിഖ് കൂളമടത്തില്‍ നിയന്ത്രിച്ചു.
ഭാരവാഹികള്‍ :
പ്രസിഡന്റ് : ഫാരിസ് പൂക്കോട്ടൂര്‍
വൈസ് പ്രസിഡന്റ്മാര്‍ : റാഷിദ് പുളിയാട്ടുകുളം, നൗഷാദ് ളമതില്, റഹീം പുല്‍പ്പറ്റ, നവാഫ് പൂക്കോട്ടൂര്‍
ജനറല്‍ സെക്രട്ടറി : സജീര്‍ കളപ്പാടന്‍
ജോയിന്റ് സെക്രട്ടറിമാര്‍: അഖില്‍ കുമാര്‍ ആനക്കയം, നവാസ് അരിമ്പ്ര, ജസീല്‍ പറമ്പന്‍
ട്രഷറര്‍ : മുജീബ് പിപി കോഡൂര്‍
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]