നാല് വര്‍ഷമായി വ്യാജ രജിസ്ട്രേഷന്‍ നമ്പര്‍ വെച്ചോടിയ കാര്‍ പൊന്നാനിയില്‍ പിടികൂടി

പൊന്നാനി: വ്യാജരജിസ്ട്രേഷന്‍ നമ്പറുപയോഗിച്ച് നാല് വര്‍ഷമായി ഓടിക്കൊണ്ടിരുന്ന സ്വകാര്യ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പിന്തുടര്‍ന്ന് പിടികൂടി. പൊന്നാനിയില്‍ വ്യാഴാഴ്ചയാണ് സംഭവം. കടവനാട് സ്വദേശിയുടെ 2014 മോഡല്‍ ഡസ്റ്റര്‍ കാറാണ് പിടികൂടിയത്. 2015 ലാണ് തൃശൂരിലെ ഷോറീമില്‍ നിന്നും ഈ വാഹനം വാങ്ങിയിട്ടുള്ളത്. വാങ്ങിയ സമയത്ത് ടെമ്പററി രജിസ്ട്രേഷന്‍ നമ്പറായി കെ.എല്‍.8 എ.കെ 8442 എന്ന നമ്പറായിരുന്ന ലഭിച്ചിരുന്നത്. ടെമ്പററി രജിസ്ട്രേഷന്‍ നമ്പര്‍ വെച്ച് രണ്ടര വര്‍ഷത്തോളം ഓടിയ വാഹനം മാസങ്ങള്‍ക്ക് മുമ്പ് ടെമ്പ് എന്ന അക്ഷരം മാറ്റി കെ.എല്‍.8 എ.കെ 8442 എന്ന് മാത്രം നമ്പര്‍ പതിച്ച് സ്വകാര്യവാഹനമായി ഓടിത്തുടങ്ങി. ജോ. ആര്‍.ടി.ഒ പി.എ നസീറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എ.എം.വി.ഐമാരായ നിസാര്‍, ശ്രീജേഷ് എന്നിവര്‍ വ്യാഴാഴ്ച മഫ്തിയില്‍ ബൈക്കില്‍ പിന്തുടര്‍ന്നാണ് വണ്ടി പിടികൂടിയത്. പിടികൂടിയ വാഹനം പൊന്നാനി സി.ഐ സണ്ണി ചാക്കോക്ക് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കൈമാറി. സര്‍ക്കാരിനെ വെട്ടിച്ച് നികുതി അടക്കാതെ ഓടിയതിന് ഒന്നര ലക്ഷത്തിനുള്ളില്‍ പിഴ വരുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]