താനൂരില്‍ സിപി.എം ജില്ലാ കമ്മിറ്റി അംഗം ഇ.ജയനെയും സംഘത്തെയും ആര്.എസ്.എസ് അക്രമിച്ചു

താനൂര്‍: ഒഴൂര്‍ പളളി പടിയില്‍ വെച്ച് സിപി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇ.ജയനെയും സി.പി.എം പ്രവര്‍ത്തകരേയും ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഇന്നു രാത്രി എട്ടുമണിയോടെയാണ് സംഭവം. തലക്ക് പരിക്കേറ്റ ജയനെതിരൂര് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ വിവേക്, അഭിജിത്ത്, ഷാജി, മണി, മനോജ് എന്നിവര്‍ക്കും പരുക്കേറ്റു. അയ്യായയില്‍ നടക്കുന്ന സി.പി.എം പൊതുസയോഗത്തില് പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അക്രമണം.
ഒഴൂരിന്റെ വിവിദ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഒഴൂരിലെ ഡി.വൈ.എഫ്.ഐ ബസ്റ്റോപ്പ് അക്രമിക്കുന്നത് ചോദ്യം ചെയ്തതിനാണ് അക്രമം നടത്തിയതെന്നു സി.പി.എം ആരോപിച്ചു. ഈ സമയത്ത് സ്ഥലത്തെത്തിയ ഇ.ജയനേയും അക്രമിക്കുകയായിരുന്നുവെന്നാണ് സി.പി.എം പറയുന്നത്.
സംഭവത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ തിരൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.
തിങ്കളാഴ്ച്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഒഴൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് സി.പി.എം ആഹ്വാനം ചെയ്തു. തിങ്കളാഴ്ച്ച് വൈകിട്ട് നാലിന് താനൂരില്‍ പ്രതിഷേധ പ്രകടനവും തുടര്‍ന്ന് ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങളും നടക്കും.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി