രക്ഷിതാവായി മന്ത്രി കെടി ജലീല്‍; സുഗന്ധിക്കും കല്ല്യാണിക്കും മാംഗല്യം

രക്ഷിതാവായി മന്ത്രി കെടി ജലീല്‍; സുഗന്ധിക്കും കല്ല്യാണിക്കും മാംഗല്യം

തവനൂര്‍: രക്ഷകര്‍ത്താവായി മന്ത്രി കെടി ജലീല്‍ എത്തിയതോടെ കല്ല്യാണിക്കും സുഗന്ധിനിക്കും വിവാഹം. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള തവനൂര്‍ മഹിളാ മന്ദിരത്തിലെ അന്തേവാസികള്‍ക്കാണ് മന്ത്രി രക്ഷകര്‍ത്താവിന്റെ റോളിലെത്തിയത്. എടപ്പാള്‍ വട്ടംകുളം തെക്കുവീട്ടില്‍ മനോജ് കല്യാണിയെയും വണ്ടൂര്‍ എടക്കാട്ടില്‍ പ്രഭോഷ് സുഗന്ധിനിയെയും താലി ചാര്‍ത്തിയപ്പോള്‍ സ്പീകര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കമുള്ളവര്‍ സാക്ഷികളായി.

കല്ല്യാണ വീട്ടിലെ കുടുംബനാഥന്റെ റോളായിരുന്നു മന്ത്രിക്ക്. ചടങ്ങിനെത്തിയവരെ സ്വീകരിച്ചിരുത്തിയതും നിര്‍ദേശം നല്‍കിയതുമെല്ലാം കെടി ജലീലായിരുന്നു. തവനൂര്‍ വൃദ്ധമന്ദിരം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്. തവനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി, സാമൂഹിക ക്ഷേമ ഓഫീസര്‍ കെ വി സുഭാഷ് കുമാര്‍ എന്നിവരും ദമ്പതികളെ ആശിര്‍വദിക്കാനെത്തിയിരുന്നു. ആദ്യവാസനം രക്ഷിതാവായി കൂടെ നിന്ന മന്ത്രിയോട് കണ്ണീരോടെയാണ് സുഗന്ധിയും കല്ല്യാണിയും യാത്ര പറഞ്ഞത്.

Sharing is caring!