സ്പീകറുടെ കണ്ണടയ്ക്ക് സര്‍ക്കാര്‍ നല്‍കിയത് 49000 രൂപ
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് പിന്നാലെ സ്പീകര്‍ പി ശ്രീരാമകൃഷ്ണനും കണ്ണട വിവാദത്തില്‍. കണ്ണടക്കായി സ്പീകര്‍ പൊതുഖജനാവില്‍ നിന്നും 49000 രൂപ കൈപ്പറ്റിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ചികിത്സക്കായി 425000 രൂപയും സര്‍ക്കാരില്‍ നിന്നും വാങ്ങിയതായി രേഖ പറുന്നു.
28000 രൂപയാണ് ആരോഗ്യമന്ത്രി കണ്ണടക്കായി ചെലവഴിച്ചത്. ഇത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു. കുടുംബാംഗങ്ങള്‍ വ്യാജ ബില്‍ കാണിച്ച് ചികിത്സാ സൗകര്യം ഉപയോഗപ്പെടുത്തിയെന്നും ആരോഗ്യ മന്ത്രിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.
ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങുക മാത്രമാണ് ചെയ്തതെന്നും വിവാദം എന്തിനാണെന്ന് മനസ്സിലായിട്ടില്ലെന്നും സ്പീകര്‍ പ്രതികരിച്ചു. തനിക്ക് ഹൃസ്വദൃഷ്ടിയും ദീര്‍ഘ ദൂര ദൃഷ്ടിയും പ്രശ്നമാണ്. നടക്കാനും വായിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച ലെന്‍സ് വാങ്ങിയതല്ലാതെ അസാധാരണമായ ഒന്നുമില്ലെന്നും സ്പീകര്‍ പറഞ്ഞു. പത്താം വയസ്സില്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ വ്യക്തിയാണെന്ന് താനെന്നും ലാളിത്യത്തെ തിരസ്കരിക്കുന്ന ജീവിതശൈലി ഒരുകാലത്തും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]