കൊണ്ടോട്ടി നഗരസഭ ചെയര്മാന് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ ഒറ്റ വോട്ടിന് സി.പി.എം.സ്വതന്ത്ര്യ സ്ഥാനാര്‍ഥിവിജയിച്ചു
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയിലെ ചെയര്മാന് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ.യുടെ ഒറ്റ വോട്ടിന് വിജയിച്ച .സി.പി.എം.സ്വതന്ത്ര സ്ഥാനാര്‍ഥി സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മണിക്കൂറിനകം രാജിവെച്ചു.സി.പി.എം.സ്വതന്ത്രയായി മതേതര വികസന മുന്നണിയുടെ എന്‍.എച്ച്.കോളനിയില്‍ നിന്ന് ജയിച്ച പറമ്പീരി ഗീതയാണ് നഗരസഭാധ്യക്ഷയായി സ്ഥാനമേറ്റെടുത്തയുടന്‍ രാജിവച്ചത്. വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ മതേതരമുന്നണിയുടെ കെ.ആയിഷാബി യു.ഡി.എഫ്.സ്ഥാനാര്‍ഥി കെ.കെ. അസ്മാബിയെ പരാജയപ്പെടുത്തി.
ചെയര്മാന്വോട്ടെടുപ്പില് സി.പി.എമ്മിനൊപ്പമുള്ള മതേതര വികസന
മുന്നണിയുടെ ഒരുവോട്ട് അസാധുവായതോടെയാണ് എസ്.ഡി.പി.ഐ.യുടെ ഒറ്റ വോട്ടിന് വിജയിച്ചത്. ഈവോട്ട് സാധുവായിരുന്നെങ്കിലും എസ്.ഡി.പി.ഐ പിന്തുണയില്ലാതെതന്നെ സി.പി.എം പ്രതിനിധിക്ക് ചെയര്‍മാന്‍സ്ഥാനം ലഭിക്കുമായിരുന്നു. ഇതോടെയാണു രാജിനാടകം അരങ്ങേറിയത്.
കൊണ്ടോട്ടി നഗരസഭാ ചെയര്മാന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ച് 9കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാണ് വോട്ടു ചെയ്തത് ഇവരെ പാര്‍ട്ടി പുറത്താക്കി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്ത കൊണ്ടോട്ടി നഗരസഭയിലെ താഴെ പറയുന്ന കൗണ്‍സിലര്‍മാരെ കെപിസിസി പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. പ്രകാശ് അറിയിച്ചു.
പുറത്താക്കിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍
1. അഹമ്മദ് കബീര്‍ – വാര്‍ഡ് 17
2. മോതി പി.എന്‍ – വാര്‍ഡ് 25
3. ചുക്കാന്‍ മുഹമ്മദാലി എന്ന ബിച്ചു – വാര്‍ഡ് 34
4. പുറമ്പാടന് സെയ്തലവി – വാര്‍ഡ് 1
5. ചുണ്ടക്കാടന്‍ നാടിക്കുട്ടി – വാര്‍ഡ് 9
6. മുക്കണ്ണന് റസിയ – വാര്‍ഡ് 10
7. ആയിഷാബി – വാര്‍ഡ് 18
8. മൂസ പറമ്പോടന്- വാര്‍ഡ് 6
9. സുലൈഖ പുലിശ്ശേരി – വാര്‍ഡ് 40
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]