നിലമ്പൂരില്‍ മൂന്ന് വയസ്സുകാരന്‍ ബൈക്കിടിച്ച് മരിച്ചു

നിലമ്പൂരില്‍  മൂന്ന് വയസ്സുകാരന്‍  ബൈക്കിടിച്ച് മരിച്ചു

നിലമ്പൂര്‍: വല്ല്യുമ്മയോടൊപ്പം കുളിക്കാന്‍ പോകവെ മൂന്ന് വയസ്സുകാരന്‍ ബൈക്കിടിച്ച് മരിച്ചു. പുള്ളിപ്പാടം വില്ലേജ് അസിസ്റ്റന്റും മൈലാടി സ്വദേശിയുമായ കൊടിക്കാരന്‍ സാജിദിന്റെ മകന്‍ സബീഹ് (മൂന്ന്) ആണ് മരിച്ചത്. രാവിലെ 9.30 ഓടെ വല്ല്യുമ്മയോടൊപ്പം കുളിക്കാന്‍ പോകുന്നതിനിടെ റോഡ് മുറിച്ച് കടക്കവെ എതിരെ വന്ന ബൈക്ക് സബീഹിനെ ഇടിക്കുകയായിരുന്നു. മൈലാടിപ്പൊട്ടി സ്വദേശിയും പോലീസുകാരനുമായ ഗോപാലന്‍ ഓടിച്ച ബൈക്കാണ് അപകടത്തിനിടയാക്കിയത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നൂറ് കണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ മൈലാടിജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. മാതാവ്: സലീന(മഞ്ചേരി കോടതി ജീവനക്കാരി). സഹോദരങ്ങള്‍: ഷിബില്‍, ഷബീന്‍.

Sharing is caring!