ഹര്‍ത്താല്‍ മറവില്‍ ജില്ലയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ഗുണ്ടായിസം

പെരിന്തല്‍മണ്ണ: ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. യാത്രക്കാരെയും, ജനങ്ങളേയും, മാധ്യമ പ്രവര്‍ത്തകരേയും ഭീതിയുടെ മുള്‍മുനയില്‍ നിറുത്തി നിയമം ലീഗ് പ്രവര്‍ത്തകര്‍ കയ്യിലെടുക്കുന്ന കാഴ്ച്ചയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കണ്ടത്. പലയിടത്തും പോലീസുകാര്‍ക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തി.
രാവിലെ മുതല്‍ തന്നെ ലീഗ് അണികള്‍ ദേശീയപാതയില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. അന്തര്‍ സംസ്ഥാന യാത്രക്കാരടക്കം ആശ്രയിക്കുന്ന പാതയില്‍ ഗതാഗതം തടസപെട്ടിട്ടും വേണ്ട രീതിയില്‍ ഇടപെടാന്‍ പോലീസിന് കഴിഞ്ഞില്ല. റോഡില്‍ ടയര്‍ കത്തിച്ചും, വാഹനങ്ങളില്‍ എത്തിയ പ്രായമായവരേയും, സ്ത്രീകളേയും അടക്കം ഭീഷണിപ്പെടുത്തിയും ലീഗ് അനുകൂലികള്‍ ഭീതി വിതച്ചു.
ഹര്‍ത്താലിനെ തന്നെ അപലപിക്കുന്ന നേതാക്കളുള്ള പാര്‍ട്ടിയുടെ അണികള്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഹര്‍ത്താല്‍ ദിനത്തില്‍ നല്‍കാറുള്ള ഇളവുകള്‍ പോലും നല്‍കിയില്ല. ജോലിയുടെ ഭാഗമായുള്ള യാത്രയിലാണ് മാതൃഭൂമി ന്യൂസിലെ റിപ്പോര്‍ട്ടറായി മുഹമ്മദ് നൗഫലിനേയും, ക്യാമറാമാന് പി വി സന്ദീപിനേയും, ന്യൂസ് 18 റിപ്പോര്‍ട്ട് സുര്‍ജിത്തിനേയും മര്‍ദിച്ചത്.
ഹര്‍ത്താല്‍ ദിനത്തില്‍ സി പി എം നടത്തിയ പ്രതിഷേധങ്ങളും പലപ്പോഴും പ്രകോപനം സൃഷ്ടിക്കുന്നതായിരുന്നു. തുടര്‍ന്നും ഈ വിഷയത്തില്‍ ജില്ല സംഘര്‍ഷഭരിതമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്ന് നടന്നത്.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]