നാളെ മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ഇല്ല, ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം
യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് നാളെ നടത്താനിരുന്ന മലപ്പുറം ജില്ലാ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം നടത്താന്‍ തീരുമാനിച്ചതായി യുഡിഎഫ് ജില്ലാ ചെയര്മാന് പി. ടി. അജയ്മോഹന്, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ് എന്നിവര്‍ അറിയിച്ചു,
രിന്തല് മണ്ണയിലെ മുസ്ളീം ലീഗ് നിയോജകമണ്ഡലം ഓഫീസ് എസ് എഫ് ഐ – സി പി എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു. അക്രമത്തിനെതിരെ നാളെ( ചൊവ്വാഴ്ച) മലപ്പുറം ജില്ലയില്‍ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ കയ്യൂക്കു കൊണ്ടും അക്രമം കൊണ്ടും അടിച്ചമര്‍ത്തുന്ന സി പി എം ശൈലി കേരളത്തിന്റെ നിയമവാഴ്ചയെ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്. എസ് എഫ് ഐ അക്രമസംഘമാക്കി കയറൂരി വിടുകയാണ് സി പി എം ചെയ്യുന്നത്. സി പി എം പ്രവര്‍ത്തകര്‍ നിയമം കയ്യിലെടുക്കുമ്പോള്‍ പൊലീസ് നോക്കുകുത്തിയായി മാറുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്.
സംസ്ഥാനത്ത് അനുദിനം വഷളാകുന്ന ക്രമസമാധാന നിലയെക്കുറിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ തന്നെ ആശങ്കപ്പെട്ടിരുന്നു. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് സി പി എം ചെയ്യുന്നത്. ഭരണത്തിന്റെ തണലില്‍ എന്ത് അക്രമവും കാണിക്കാമെന്നുള്ള ധാര്‍ഷ്ട്യമാണ് സി പി എമ്മിനുള്ളതെന്നും അത് അംഗീകരിച്ച് കൊടുക്കാന്‍ യു ഡി എഫ് അടക്കമുള്ള ജനാധിപത്യ ചേരിക്ക് സാധ്യമല്ലന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
RECENT NEWS
ലഹരിക്കെതിരെ റീൽ ഒരുക്കി മലപ്പുറത്തെ വിദ്യാർഥികൾ
മലപ്പുറം: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ജില്ലയിലെ കരിയർ ഗൈഡൻസ് & അഡോളസെന്റ്സ് കൗൺസിലിംഗ് സെല്ല് ഹയർ സെക്കന്ററി വിദ്യാർഥികൾക്കിടയിൽ സംഘടിപ്പിച്ച റീൽസ് മത്സര വിജയികളെ അനുമോദിച്ചു. സ്കൂൾ സൗഹൃദ ക്ലബ്ബുകളുടെ നേതൃത്വത്തിൽ [...]