ബാലികയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവര്‍ഷം തടവ്

മഞ്ചേരി:എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് അത്തിപ്പാറ കുടുംമ്പ് കാഞ്ഞിരംകുന്ന് സെല്‍വനെയാണ്(36) മഞ്ചേരി പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്.
പ്രതിയും കുടുംബവും താമസിക്കുന്ന എരമംഗലം പുഴക്കരയിലെ വീട്ടില്‍വച്ചാണ് 2013 ഒക്ടോബര്‍ 16, 22 ദിവസങ്ങളിലായി സംഭവം നടന്നത്. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു മാസംകൂടി വെറുംതടവ് അനുഭവിക്കണം. പീഡനത്തിനിരയായ കുട്ടിക്ക് വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും 50,000രൂപ നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നിര്‍ദേശിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]