സംഘപരിവാറും സിപിഎമ്മും ഒരുനാണയത്തിന്റെ ഒരേവശം: വി.ടി.ബല്‍റാം

സംഘപരിവാറും  സിപിഎമ്മും  ഒരുനാണയത്തിന്റെ ഒരേവശം: വി.ടി.ബല്‍റാം

കൊണ്ടോട്ടി: സംഘപരിവാറും സിപിഎമ്മും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളല്ല ഒരേ വശങ്ങളാണെന്ന് വി.ടി.ബല്‍റാം എംഎല്‍എ പറഞ്ഞു. കൊണ്ടോട്ടിയില്‍ മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക, മാധ്യമ, സാംസ്‌കാരിക രംഗത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭൗതിക മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഒളിവ് ജീവിതത്തിന്റെ വീര ഇതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തിലാണ് അന്ന് എനിക്ക് അഭിപ്രായം പറയേണ്ടി വന്നത്. വിവാദവുമായി മുന്നോട്ട് പോകാന്‍ എനിക്ക് താല്‍പ്പര്യമില്ല എന്ന് പറഞ്ഞിട്ടും നൂറ് പേര്‍ പോലും കാണാത്ത കമന്റ് സ്‌ക്രീന്‍ ഷോട്ട് എടുത്തു പ്രചരിപ്പിച്ച് സിപിഎമ്മാണ്. അവര്‍ക്ക് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. അവരെ മുഴുവന്‍ പ്രത്യേക തരക്കാരായി ചിത്രീകരിച്ച് ജനങ്ങളുടെ ഇടയില്‍ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്താം. സിപിഎമ്മിന് എന്തുമാവാം എന്ന നിലപടാണ്. ആ നിലയിലുളള സമീപനത്തിന്റെ നാളുകള്‍ കേരളത്തില്‍ കഴിഞ്ഞുവെന്നത് അവര്‍ ഓര്‍ത്താല്‍ നന്നാവും. ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലാകുന്നത് ഈ ഭാഷയിലാണെങ്കില്‍, ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ഒരു വി.ടി.ബല്‍റാമില്‍ നിന്നല്ല ഒരായിരം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണഠങ്ങളില്‍ ഇനിയും ശബ്ദം ഉയരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!