ആത്മീയ വെളിച്ചംതേടി പട്ടിക്കാട് പതിനായിരങ്ങള്‍
ഫൈസാബാദ് (പട്ടിക്കാട്): ആത്മീയ വെളിച്ചം തേടി ഫൈസാബാദിലേക്കൊഴുകിയെത്തിയ പതിനായിരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരി തിങ്ങി നിറഞ്ഞു. ജാമിഅ നൂരിയ്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മജ്ലിസുന്നൂര് സദസ്സിന് മുസ്ലിം ഉമ്മത്തിന്റെ ആത്മീയ നായകന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി. മജ്ലിസുന്നൂര് സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഏലംകുളം ബാപ്പു മുസ്ലിയാര്, അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ലിയാര്, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, കൊയ്യോട് ഉമര്‍ മുസ്ലിയാര്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, പി. കുഞ്ഞാണി മുസ്ലിയാര്, ഹൈദര്‍ ഫൈസി, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്, ടി.പി ഇപ്പ മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ബാഅലവി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങല് ഒറ്റപ്പാലം, ഹസന് സഖാഫി പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സംസാരിച്ചു.
അല്‍ മുനീര്‍ സമ്മേളന സുവനീര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്മ്മാണ് മുഹമ്മദലിക്ക് നല്കി പ്രകാശനം ചെയ്തു.
രാവിലെ നടന്ന ഓപ്പണ്‍ ഡിബേറ്റ് കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാരുടെ അധ്യക്ഷത വഹിച്ചു. സി.കെ.എം സാദിഖ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ ഇടപാടുകള്‍, ഖുര്‍ആനിന്റെ അമാനുഷികത എന്നീ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചക്ക് ജാമിഅഃയിലെ വിവിധ ഫാക്കല്‍റ്റി പ്രതിനിധികള്‍ നേതൃത്വം നല്കി.
അലുംനി മീറ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്വി, ഇ. ഹംസ ഫൈസി അല്‍ ഹൈതമി, കെ.എ റഹ്മാന് ഫൈസി സംസാരിച്ചു.
തസവ്വുഫ് സമ്മേളനം അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ഹൈദര്‍ ഫൈസി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തി. ബശീര്‍ ഫൈസി ദേശമംഗലം, ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സലാഹുദ്ദീന് ഫൈസി വെന്നിയൂര്‍ സംസാരിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]