കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ ബസില്‍ കയറി മര്‍ദ്ദിച്ചു

കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ ബസില്‍  കയറി മര്‍ദ്ദിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍-മുണ്ടേരി-കോഴിക്കോട് ബസിലെ കെ.എസ്.ആര്‍.ടി.സി. ബസിലെ കണ്ടറെ ബസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. നിലമ്പൂര്‍-മുണ്ടേരി-കോഴിക്കോട് ബസിലെ കണ്ടക്ടര്‍ എരുമമുണ്ട സ്വദേശി മുള്ളിയാവര്‍ഷി സന്തോഷി(36)നെയാണ് രണ്ടു പേര്‍ ചേര്‍ന്ന മര്‍ദ്ദിച്ചത്. ചൊവ്വാ്‌ഴച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മര്‍ദ്ദിച്ചവര്‍ സ്വകാര്യ ബസിലെ ജീവനക്കാരാണെന്ന് സന്തോഷ് പറഞ്ഞു. തങ്ങളുടെ സമയത്താണ് ഓടിയതെന്ന് ആക്രോശിച്ചാണ് മര്‍ദ്ദിച്ചതെന്നും പറയുന്നു. രാവിലെ നിലമ്പൂര്‍ നിന്ന് മുണ്ടേരിയിലേക്ക് പോയതായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസ്. ഏകദേശം ഇതേ സമയത്ത് ഒരു സ്വകാര്യബസും മുണ്ടേരിയിലേക്കോടുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസ് മുണ്ടേരിയിലെത്തിയതോടെ സ്വകാര്യ ബസിലെ രണ്ട് ജീവനക്കാര്‍ ബസ്സിനകത്ത് കയറി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. ഇയാളുടെ കാഷ് ബാഗ് തട്ടിത്തെറിപ്പിച്ചു. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കുത്തുകയും ചവിട്ടുകയും അടിക്കുകയും ചെയ്തതായാണ് സന്തോഷിന്റെ പരാതി. തുടര്‍ന്ന് പോത്തുകല്ല് പ്രാഥമികാരോഗ കേന്ദ്രത്തിലെത്തി പ്രാഥമിക ചികില്‍സ നേടിയതിനുശേഷം നിലമ്പൂര്‍ ജില്ലാ ആസ്പത്രിയിലെത്തുകയായിരുന്നു. ഇത് സംബന്ധിച്ച് പോത്തുകല്ല് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Sharing is caring!