ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന്കണക്ഷന്‍ വിചേ്ഛദിക്കാന്‍ എത്തിയകെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ഗോഡൗണില്‍ പൂട്ടിയിട്ടു
താനൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിചേ്ഛദിക്കാന്‍ ചെന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ഗോഡൗണില്‍ പൂട്ടിയിട്ടു. കെ.എസ്.ഇ.ബി താനൂര്‍ സെക്ഷനിലെ ഉദ്യോഗസ്ഥന്‍ സുരേഷ് ബാബുവിനെയാണ് പൂരപ്പുഴ പാലത്തിന്റെ തെക്കുവശത്ത് സ്ഥിതിചെയ്യുന്ന സി.കെ.ഗ്ലാസ് ആന്റ് എന്റര്‍പ്രൈസസ് ജീവനക്കാരന്‍ പൂട്ടിയിട്ടത്.
വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുരേഷ് ബാബു ഈ കടയില്‍ കണക്ഷന്‍ വിചേ്ഛദിക്കാനായി എത്തിയിരുന്നു. എന്നാല്‍ അടുത്ത ദിവസം ബില്‍ അടയ്ക്കാമെന്ന ഉറപ്പില്‍ തിരിച്ചു പോരുകയായിരുന്നു. ബില്‍ അടച്ചിട്ടില്ല എന്ന് ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടിയതോടെ ഇന്നലെ രാവിലെ 11ന് വീണ്ടും കടയിലെത്തി.
ഗോഡൗണിലുള്ള മീറ്ററില്‍ നിന്നും വൈദ്യുത ബന്ധം വിചേ്ഛദിക്കുന്നതിനിടയിലാണ് കടയിലെ ജീവനക്കാരന്‍ ഗോഡൗണിന്റെ ഗ്രില്‍സ് താഴിട്ട് പൂട്ടിയത്. തുടര്‍ന്ന് സുരേഷ് ബാബു കെ.എസ്.ഇ.ബി ഓഫീസിലും പോലീസ് സ്‌റ്റേഷനിലും വിവരമറിയിച്ചു. പോലീസ് എത്തുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ മാനേജര്‍ എത്തി സുരേഷ് ബാബുവിനെ മോചിപ്പിക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ കടയിലെ ജീവനക്കാരനെതിരെ സുരേഷ് ബാബു പോലീസില്‍ പരാതി നല്‍കി.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




