സംവരണത്തിനെതിരെ ശബ്ദിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബലറാമിന്റെ ഒളിയമ്പ്
മലപ്പുറം:മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം ഏർപ്പെടുത്താനുള്ള പിണറായി സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച കോൺഗ്രസ്സ് നേതാക്കൻമാർ അത് തിരുത്താൻ തയ്യാറാവണമെന്ന് വി.ടി.ബൽറാം എം.എൽ.എ. പറഞ്ഞു,മലപ്പുറത്ത് യൂത്ത് കോൺഗ്രസ്സ് മലപ്പുറം പാർലിമെന്റ് കമ്മിറ്റി നടത്തിയ ‘ഭരണഘടനാധിഷ്ഠിത സംവരണം’ ”യൂത്ത് ചാറ്റ്” .ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ജാതി സംവരണത്തെ തുരങ്കം വെയ്ക്കുന്ന രീതിയിൽ സംസ്ഥാന ഗവർമെൻറ് കൊണ്ട് വന്ന മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് വേണ്ടിയുള്ള സംരണമെന്ന ആശയം ശുദ്ധ അസംബന്ധമാണ്, ജനാധിപത്യം നിലനിൽക്കണമെങ്കിൽ ജാതി സംവരണം എന്തിന് എന്ന ഗ്രാഹ്യം ഉണ്ടാവണം, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ മുൻപന്തിയിൽ എത്തിക്കാൻ ജാതി സംവരണം തന്നെയാണ് വേണ്ടത്, ദാരിദ്രം തീർക്കാനുള്ള ഏർപ്പാടല്ല ജാതി സംവരണം അത് പ്രാതിനിധ്യത്തിന്റെ പ്രശ്‌നമാണ്, ഇന്നത്തെ സാമൂഹിക ഉഛ്ച നീചത്വങ്ങൾക്ക് കാരണം ജാതിയാണ്, അതു കൊണ്ട് തന്നെ അതിന്റെ പരിഹാരം ജാതി സംവരണമാണ്.
സി.പി.എം.ചെയ്യുന്നത് സംഘ പരിവാർ അജണ്ട നടപ്പിലാക്കുകയെന്നതാണ്, ഇത്ര പരസ്യമായി ആർ.എസ്.എസ്സ്.പോലും ഈ സംവരരണത്തെ നടപ്പിലാക്കാൻ ധൈര്യം കാണിച്ചിട്ടില്ല, സി.പി.എം.ആർ.എസ്.എസ്സിനൊപ്പമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു, ജാതി സംവരണത്തിൽ നിന്ന് വ്യതിചലിച്ച് ഒരു സംവരണമാനദണ്ഡത്തെയും അംഗീകരിക്കാൻ കോൺഗ്രസ്സ് തയ്യാറാവരുത്, എന്നും അദ്ദേഹം പറഞ്ഞു.
റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു, വി.വി.പ്രകാശ്, വി.എ.കരിം, കെ.പി.അബ്ദുൾ മജീദ്, വീക്ഷണം മുഹമ്മദ്, പി.ആർ.രോഹിൽ നാഥ്, പി.സി.വേലായുധൻ കുട്ടി, പി.കെ.നൗഫൽ ബാബു, ജൈസൽ എളമരം,പി.നിധീഷ്, സി.കെ.ഹാരിസ്, ദിനേശ് മണ്ണാർ മല, എന്നിവർ പ്രസംഗിച്ചു,
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]