സമസ്തയുടെ സമന്വയ വിദ്യാഭ്യാസം പഠിക്കാന്‍ മലായ് പ്രതിനിധി സംഘം മലപ്പുറത്ത്

തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സമന്വയ വിദ്യാഭ്യാസ സംവിധാനങ്ങളെ കുറിച്ചും സ്ഥാപനങ്ങളെ സംബന്ധിച്ചും പഠനം നടത്താന്‍ മലായ് സംഘം കേരളത്തില്‍. സിംഗപ്പൂരിലെ റാഡന്‍ മാസ് പ്രവിശ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബപ എന്ന വിദ്യാഭ്യാസ സംഘടനയുടെ പ്രതിനിധികളായ മുഹമ്മദ് ഫൈസര്‍ ബിന്‍ സൈനല്‍, മുഹമ്മദ് ഹാഷിം ബിന്‍ മസ്നിന്‍, ജലാലുദ്ദീന്‍ റൂമി, മലേഷ്യയില്‍ നിന്നുള്ള ശൈഖ് മുഹമ്മദ് ഹാഫിള് ബിന്‍ സലാമത്സ, ഹാജി ജമാലുദ്ദീന്‍ ബിന്‍ അബദുല്‍ ഹാമിദ്, സലാഹുദ്ദീന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
മലേഷ്യയിലും സിംഗപ്പൂരിലുമായി നടത്തിവരുന്ന മത സ്ഥാപനങ്ങളിലെ ഭൗതിക വിദ്യാഭ്യാസ രീതികള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാനും, ദാറുല്‍ഹുദാ പോലോത്ത സമന്വയ സംവിധാന രീതികളെ അനുഭവിച്ചറിയലുമാണ് പ്രതിനിധി സംഘത്തിന്റെ പ്രധാന ലക്ഷ്യം.
ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയ സംഘം വൈസ് ചാന്‍സാലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും അധ്യാപക-മാനേജ്മെന്റ് പ്രതിനിധികളുമായി ആശയ വിനിമയം നടത്തുകയും ചെയ്തു. സമസ്തയുടെ വിദ്യാഭ്യാസ ബോര്‍ഡ് ആസ്ഥാനം സന്ദര്‍ശിച്ച സംഘം വിദ്യാഭ്യാബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കുകയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആസ്ഥാനം സന്ദര്‍ശി്ക്കുകയും ചെയ്തു. ചാമക്കാല നഹ്ജുര്‍റശാദ് അറബിക് കോളേജ്, കൊടുങ്ങല്ലൂര്‍, പൊന്നാനി, മമ്പുറം എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും സംഘം സന്ദര്‍ശിച്ചു.
RECENT NEWS

മലപ്പുറം അരിയല്ലൂരില് തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
വള്ളിക്കുന്ന് : ശനിയാഴ്ച്ച രാത്രി കളത്തില്പിടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയില് കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടില് കൃഷ്ണദാസിന്റെ മകന് ഷാനോജിന്റെ ( 33) താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി ,സഹോദരന് ലാല്ജിത്ത് , [...]