മഞ്ചേരി ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ അബ്ദുല്‍ റഷീദ് മരിച്ചു

മഞ്ചേരി ക്വാറിയിലെ  വെള്ളക്കെട്ടില്‍ വീണ അബ്ദുല്‍ റഷീദ് മരിച്ചു

മഞ്ചേരി: കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി കിഴക്കേതല ഹില്‍ടോപ്പ് റോഡ് നിവാസി നൊട്ടിത്തൊടി ആലിയുടെ മകന്‍ പളുങ്ക് അബ്ദുല്‍ റഷീദി(64)നെയാണ് ഇന്നലെ വൈകിട്ടു ആറോടെ പയ്യനാട് മടയാംകോട് കിളിമുള്ളുങ്ങല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ഷകനായ റഷീദ് വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നു വൈകിട്ടു മൂന്നിന് പാലക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും. മാതാവ്: റുഖിയ. ഭാര്യ: കാക്കേങ്ങല്‍ ഫാത്തിമകുട്ടി. മക്കള്‍:ഫസീല, മുഹമ്മദ് മുസ്തഫ. മരുമക്കള്‍: അക്ബര്‍ (വണ്ടൂര്‍), ഫബ്‌ന (പത്തിരിയാല്‍). സഹോദരങ്ങള്‍: ഹൈദരലി, ഗഫ്ഫാര്‍, ആസിഫ്, ആബിദലി, ഫാത്തിമ സുഹ്‌റ, പരേതരായ മുഹമ്മദലി എന്ന കുഞ്ഞ, സക്കീര്‍.

Sharing is caring!