ഉണ്ണിയാല്‍ കടപ്പുറത്ത് ആയുധങ്ങളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തി

തിരൂര്‍: നബിദിന റാലി അക്രമിച്ച് ആറ് പേരെ വെട്ടിയ സംഭവത്തില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടക്കവെ ഉണ്ണിയാല്‍ കടപ്പുറത്ത് അക്രമത്തിന് ആയുധങ്ങള്‍ സംഭരിച്ചതായി പോലീസിന് വിവരം ലഭിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ണിയാലില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പിശോധന നടത്തി. യാതൊന്നും കണ്ടെത്താനായില്ല തിരൂര്‍ സി.ഐ.കെ.എം.ഷാജി .താനൂര്‍ എസ്.ഐ.പ്രദീപ് കുമാര്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി

Sharing is caring!