കേരളത്തിലെത്തിയാല്‍ എസ്.ഡി.പി.ഐ നേതാവ് അഡ്വ.കെ.സി നസീറിനെ കസ്റ്റഡിയിലെടുക്കുമെന്ന്

മലപ്പുറം: ഹാദിയ കേസില്‍ ഹൈക്കോടതിയില്‍ ഹാജരായ മുതിര്‍ന്ന സര്‍ക്കാര്‍ പ്ലീഡര്‍ പി നാരായണനെ ഭീഷണിപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായി സെന്‍ട്രല്‍ പൊലീസ്.
അഭിഭാഷകനും പോപ്പുലര്‍ ഫ്രണ്ട് നേതാവുായ കെ.സി നസീര്‍ കേരളത്തില്‍ എത്തിയാലുടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് എറണാകുളം സെന്‍ട്രന്‍ പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇയാള്‍ക്കെതിരെ ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം പൊലീസ് കേസ്സെടുത്തിരുന്നു.
അഖില ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി വന്നതിന് തൊട്ട് പിന്നാലെ ഫക്ക് ഓഫ് കേരള സര്‍ക്കാര്‍ എന്നും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് വിവാദമായതോടെ കെസി നസീര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും, ഫേസ്ബുക്കിനോട് പോസ്റ്റ് വിവരങ്ങള്‍ നല്‍കുന്നതിന് ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സോഴ്‌സില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് ചൂണ്ടിക്കാട്ടി വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്.
സര്‍ക്കാര്‍ അഭിഭാഷകനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ കെസി നസീറിന് പുറമേ മറ്റ് രണ്ട് പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.അഷ്‌റഫ് കരുമ്പള്ളി, സമീര്‍ ഹസ്സന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞമാസം 31 ന് സംസ്ഥാന പൊലീസ് മേധാവിക്ക കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് കേസ് എടുത്തത്. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ കേസ് നടക്കുമ്പോള്‍ ഇയാള്‍ കോടതിയിലുണ്ടായിരുന്നു. പിന്നാലെ ഷെഫീന്‍ ജഹാനുമായി സുപ്രീം കോടതിയില്‍ നിന്ന് പുറത്തേക്ക് വരുന്ന സെല്‍ഫിയും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. വേങ്ങര ഉപതെരെഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായരുന്നു ഇയാള്‍.
RECENT NEWS

ആംബുലന്‍സ് ജീവനക്കാരിക്ക് മാനഭംഗം : പെരിന്തല്‍മണ്ണയിലെ പച്ചീരി അബ്ദുല്‍നാസറിന് മുന്‍കൂര്‍ ജാമ്യമില്ല
മഞ്ചേരി : ആംബുലന്‍സ് ജീവനക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പെരിന്തല്‍മണ്ണ പാതായ്ക്കര പച്ചീരി അബ്ദുല്‍നാസര്‍ (50)ന്റെ ജാമ്യാപേക്ഷയാണ് [...]