സിബിഎസ്ഇ മലപ്പുറം ജില്ലാ ഇംഗ്ലീഷ് ഫെസ്റ്റ് “ലിങ്ക്വാ ഫാന്റാ”17 ന് വർണ്ണാഭാമായ തുടക്കം
മഞ്ചേരി: സിബിഎസ് ഇ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജിയന്‍ സംഘടിപ്പിക്കുന്ന ജില്ലാ ഇംഗ്ലീഷ് ഫെസ്റ്റ് മഞ്ചേരി ബെഞ്ച്മാര്‍ക്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആരംഭിച്ചു വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കുക എന്നതാണ് ഫെസ്റ്റ് ലക്ഷ്യം വെക്കുന്നത്.
ജില്ലയിലെ സഹോദയ അംഗങ്ങളായ 62 വിദ്യാലയങ്ങളില്‍ നിന്നും 1200ല്‍ പരം വിദ്യാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരക്കുന്നു. നാല് വിഭാഗങ്ങളിലായിലായാണ് വിവിധ മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കും. ഇംഗ്ലീഷ് ഭാഷാന്യൂസ് പേപ്പര്‍ ക്വിസ്,മോക്ക് ഇന്റര്‍വ്യൂ, ഇംഗ്ലീഷ് ഹൃസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവ ഇത്തവണ പ്രത്യേക മത്സര ഇനങ്ങളായി കൂട്ടി ചേര്‍ത്തിട്ടുണ്ട്.
മേള പിവി അന്‍വര്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്തു സഹോദയ പ്രസിഡന്റ് എം അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. സഹോദയ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്‍ ജനറല്‍ സെക്രട്ടറി എം. ജൗഹര്‍ ഭാരവാഹികളായ ബെഞ്ച്മാര്‍ക്ക് മാനേജിങ് ട്രുസ്റ്റീ സിസി ഉസ്മാന്‍, ജോബിന്‍ സെബാസ്റ്റ്യന്‍, പി നിസാര്‍ഖാന്‍, സോണി ജോസ്, സിസ്റ്റര്‍ റെജി, സുഭാഷ് പുളിക്കല്‍, ഫസലു റഹ്മാന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]