മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ രാജി ചര്‍ച്ചയാവുന്നു

കൊണ്ടോട്ടി: മുസ്‌ലിം ലീഗില്‍ നിന്നും രാജിവെച്ച യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. കൊണ്ടോട്ടി സ്വദേശി ഉനൈസാണ് രാജിയുടെ കാരണം വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ പ്രചരണം നടക്കുന്നതിനാല്‍ പര്‍ട്ടിയെ അടുത്തറിയാന്‍ വൈകിയെന്നും പോസ്റ്റില്‍ പറയുന്നു.
മുസ് ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു താനെന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് പലീഗ് പ്രവര്‍ത്തിക്കുന്നത് എന്ന ബോധ്യത്തോടെയായിരുന്നു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ലീഗിന്റെ കാപട്യം തിരിച്ചറിയാന്‍ താന്‍ വൈകിയെന്നും അദ്ദേഹം പറയുന്നു. മുതലാളിമാര്‍ക്ക് വേണ്ടിയാണ് മുസ് ലിം ലീഗ് നിലകൊള്ളുന്നത്. ബിജെപിക്കെതിരെ ശക്തമായി പൊരുതി തീര്‍ക്കാന്‍ സിപിഎമ്മിന് മാത്രമേ സാധിക്കൂ എന്ന് ഞാന്‍ മനസ്സിലാക്കുന്നുവെന്നും ഉനൈസ് അവകാശപ്പെടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ഞാന്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെ നെഞ്ചോടു ചേര്‍ത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരാളായിരുന്നു. മുസ്ലിം സമുദായതിന്റെ ഉന്നമനത്തിനു വേണ്ടിയാണ് ലീഗ് പ്രവര്‍ത്തിക്കുന്നത് എന്ന ഉത്തമ ബോധ്യത്തോടു കൂടിയായിരുന്നു ലീഗില്‍ ഇത്ര കാലവും ഞാന്‍ തുടര്‍ന്നത്.. കാലം ഒരുപാട് വൈകി പോയി മുസ്ലിം ലീഗിന്റെ കാപട്യം തിരിച്ചറിയാന്‍.. മുതലാളിമാര്‍ക്ക് വേണ്ടി മാത്രമാണ് മുസ്ലിം ലീഗ് നിലകൊള്ളുന്നത് എന്ന് തിരിച്ചറിഞ്ഞത് മുതല്‍ ഞാന്‍ ചിന്തിച്ചു തുടങ്ങി… CPIM ന് മതമില്ലന്നും അതില്‍ ചേര്‍ന്നാല്‍ നരകത്തില്‍ പോകുമെന്നുള്ള സ്ഥിരം സംസാരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് അടുത്തറിയാന്‍ എന്നെ വൈകിപ്പിച്ചു.. ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റു ശക്തികളായ ബിജെപി.ക്കെതിരെ ശക്തമായി പൊരുതി പ്രതിരോധം തീര്‍ക്കാന്‍ CPIM നു മാത്രമേ സാധിക്കു എന്ന് ഞാന്‍ മനസ്സിലാക്കുന്നു..
ഇനി മുതല്‍ നിങ്ങളുടെ കൂടെ സഖാവായി ഞാനുമുണ്ടാകും
RECENT NEWS

നിലമ്പൂര്‍ ജില്ലാശുപത്രിക്ക് പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ
നിലമ്പൂര്‍: ജില്ലാശുപത്രിയില്‍ പുതിയതായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മിക്കാന്‍ ഭരണാനുമതിയായി. പ്ലാന്റ് നിര്‍മാണം ഉടന്‍ ആരംഭിക്കും. എന്‍എച്ച്എം വിഹിതമായ 1.80 കോടി രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായ 95 ലക്ഷവുമുള്‍പ്പെടുത്തി 2.75 കോടിയുടെ [...]