കേരളത്തിന്റെ കയ്യടി വാങ്ങി ഈ മലപ്പുറത്തുകാരി
ആലപ്പഴ: ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടാണ് കേരളത്തില്‍ ചര്‍ച്ചാ വിഷയം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച് പ്രതിപക്ഷത്തെ അടിച്ചിരുത്തിയ സമയത്താണ് മന്ത്രിസഭയെ വെട്ടിലാക്കി കലക്ടറുടെ റിപ്പോര്‍ട്ട് ഗതാഗതമന്ത്രി തോമസ്ചാണ്ടിയെ കുടുക്കിയത്. പൊന്നാനി മാറഞ്ചേരി സ്വദേശിനിയാണ് ആലപ്പുഴ ജില്ലാ കലക്ടറായ ടിവി അനുപമ. മന്ത്രിയോട് രാജിവച്ച് പോകാന്‍ കോടതി വരെ ചോദിക്കാന്‍ കാരണമായതും കലക്ടറുടെ റിപ്പോര്‍ട്ടാണ്.
കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്ത വന്നതോടെയാണ് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കലക്ടറെ ചുമതലപ്പെടുത്തിയത്. മന്ത്രി കായല്‍ കയ്യേറിയതും ഭൂനിയമലംഘനങ്ങള്‍ നടത്തിയതായും ശരിവച്ചായിരുന്നു കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിലെ മികച്ച ഐഎഎസ് ഓഫീസര്‍മാരില്‍ ഒരാള്‍കൂടിയാണ് അനുപമ. കൈകുഞ്ഞുമായി പൊതുജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനെത്തുന്ന അനുപമ ആലപ്പുഴയില്‍ ഏറെ സ്വീകര്യയാണ്.
ഫുഡ് സേഫ്റ്റി കമ്മീഷനറായിരിക്കെ അനുപമയുടെ നപടി കേരളം കയ്യടിയോടെ സ്വീകരിച്ചിരുന്നു. മായം ചേര്‍ത്ത വസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെയും അമിത വിലക്കയറ്റത്തിനെതിരെയും എടുത്ത നടപടികള്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായതാണ്. നിറപറ അടക്കമുള്ള ബ്രാന്‍ഡുകള്‍ക്കെതിരെ അനുപമ എടുത്ത നടപടി സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
കോഴിക്കോട് സബ് കലക്ടര്‍, കാസര്‍കോട് സബ് കലക്ടര്‍, തലശ്ശേരി സബ് കലക്ടര്‍, ആറളം ട്രൈബല്‍ ഡെവലപ്മെന്റ് മിഷന്‍ സ്പെഷ്യല്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ പദവികളും അനുപമ മുമ്പ് വഹിച്ചിട്ടുണ്ട്.
ഈ പൊന്നാനിക്കാരിയുടെ റിപ്പോര്‍ട്ട് മന്ത്രി തോമസ് ചാണ്ടിയെ വീഴ്ത്തുമോ?
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




