കരുവാരകുണ്ടില്‍ ഓട്ടിസം രോഗിയായ മകളെ കൊന്ന് മാതവ് ജീവനൊടുക്കി.

മലപ്പുറം കരുവാരകുണ്ടില്‍ ഓട്ടിസം രോഗിയായ മകളെ കൊന്ന് മാതവ് ജീവനൊടുക്കി. ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തില്‍മുക്കിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ തിരിച്ചുകിട്ടി. കരുവാരകുണ്ട് വീട്ടിക്കുന്ന് കൊളത്തൂര്‍ സന്തോഷ് കുമാറിന്റെ ഭാര്യ പ്രസന്ന എന്ന മിനി( 35),മകള്‍ അഞ്ജന(എട്ട്) എന്നിവരാണ് മരിച്ചത്.ഏഴുമാസം പ്രായമായ ആദി ദേവ് ചികിത്സയിലാണ്.
മാനസിക, ശാരീരിക വൈകല്യമുള്ള അഞ്ജനയുടെയും അമ്മ പ്രസന്നയുടെയും മൃതദേഹങ്ങള്‍
വീടിന്റെ അടുക്കള ഭാഗത്ത് ഒരു ഷാളില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടത്.ഏഴു മാസം പ്രായമുള്ള ആദിദേവ് തൊട്ടടുത്തുള്ള വെള്ളപ്പാത്രത്തില്‍ കിടക്കുകയായിരുന്നു. സ്‌കൂള്‍ വിട്ടെത്തിയ മറ്റൊരു മകള്‍ ശ്രീഷ്ണയാണ് ആദിദേവ് വെള്ളത്തില്‍ കിടക്കുന്നത് കണ്ടത്.കുട്ടിയെ എടുത്തു പുറത്തേക്കോടിയ ശ്രീഷ്ണ അയല്‍വാസികളെ വിവരമറിയിച്ചു. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചതിനാല്‍ പിഞ്ചു കുഞ്ഞ് രക്ഷപ്പെടുകയായിരുന്നു. അഞ്ജന വികലാംഗയായിരുന്നു.മറ്റു മക്കള്‍: ശ്രീഷ്ണ, അര്‍ച്ചന.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]