സി.പി.എം നേതാവ് വി.രമേശനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് പരുക്കേല്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു
പൊന്നാനി: സി.പി.എം നേതാവ് വി.രമേശനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് പരുക്കേല്പിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആര്.എസ്.എസ് പ്രവര്‍ത്തകനായ കടവനാട് സ്വദേശി കക്കുങ്ങല് ഷൈമോദിനെ (32)യാണ് പൊന്നാനി പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ബൈക്കിലെത്തിയ സംഘം രമേശനെ മുളക് പൊടി വിതറി അക്രമിക്കുകയായിരുന്നു. കാലിനും കയ്യിനും മാരകമായി പരുക്കേറ്റ രമേശനെ താലൂക്കാശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പൊന്നാനി നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഉറുബ് നഗറില്‍ നിന്ന് തുടങ്ങിയ പ്രകടനം പള്ളപ്രം വഴി കൊല്ലന് പടിയില്‍ സപമാപിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.എം സിദ്ധിഖ്, പി.വി അയ്യൂബ്, കെ.ഗോപി ദാസ് പ്രകടനത്തിന് നേതൃത്വം നല്കി.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




