ജില്ലാ സി ബി എസ് ഇ കലോല്‍സവത്തില്‍ പീവീസ് സ്‌കൂള്‍ ജേതാക്കള്‍

ജില്ലാ സി ബി എസ് ഇ കലോല്‍സവത്തില്‍ പീവീസ് സ്‌കൂള്‍ ജേതാക്കള്‍

കോട്ടക്കല്‍: സി.ബി.എസ്.ഇ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് മലപ്പുറം റീജിയന്‍ സംഘടിപ്പിച്ച സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തില്‍ നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ ജേതാക്കളായി. 1147 പോയന്റുകള്‍ നേടിയാണ് കോട്ടക്കല്‍ പുതുപറമ്പ് സേക്രട്ട് ഹാര്‍ട്ട് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന കലോല്‍സവത്തില്‍ പീവീസ് സ്‌കൂളിന്റെ കിരീട നേട്ടം. 721 പോയിന്റുകളുമായി പുത്തനങ്ങാടി സെന്റ് ജോസഫ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 676 പോയിന്റുകളുമായി പുതുപ്പറമ്പ് സേക്രട്ട് ഹാര്‍ട്ട് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നാല് ദിവസങ്ങളിലായി കോട്ടയ്ക്കല്‍ ഇസ്ലാഹിയ പബ്ലിക് സ്‌കൂളില്‍ നടന്ന സര്‍ഗോത്സവും ഐ.ടി മേളയും തുടര്‍ന്ന് കോട്ടയ്ക്കല്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ നടന്ന കലോത്സവത്തിനുമാണ് തിരശ്ശീല വീണത്. ജില്ലയിലെ 62 സി.ബി.എസ്.ഇ വിദ്യാലയങ്ങളില്‍ നിന്നും ആറായിരത്തില്‍ പരം കലാപ്രതിഭകള്‍ മാറ്റുരച്ച കലോത്സവം ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളാലും ആയുര്‍വ്വേദം നഗരിയെ പ്രകമ്പനം കൊള്ളിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ് വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. സേക്രട്ട് ഹാര്‍ട്ട് എജ്യുക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസി ആന്റോ കലോത്സവ കോര്‍ കമ്മിറ്റി അംഗങ്ങളെ ആദരിച്ചു. സഹോദയ ജില്ലാ പ്രസിഡന്റ് എം. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. ജൗഹര്‍, ട്രഷറര്‍ ജോജി പോള്‍, സഹോദയ എംസാറ്റ് പരീക്ഷ കണ്‍ട്രോളര്‍ ഡോ. എ. സൈദ്, സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സില ജോര്‍ജ്ജ്, ഭാരവാഹികളായ ഡോ. എ.എം. ആന്റണി, ജോബിന്‍ സെബാസ്റ്റിയന്‍, ഫാദര്‍ ജിബിന്‍ വാഴക്കാലിയില്‍, പി. നിസാര്‍ ഖാന്‍, നിര്‍മ്മല ചന്ദ്രന്‍, ടിറ്റോ എം. ജോസഫ്, അബ്ദുല്ലത്തീഫ് നഹ, റോസ് മേരി, എസ്. സ്മിത എന്നിവര്‍ സംസാരിച്ചു.

കാറ്റഗറി 1 ല്‍ 79 പോയിന്റുമായി മഞ്ചേരി ബെഞ്ച് മാര്‍ക്ക ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും 76 പോയിന്റുമായി വണ്ടൂര്‍ സൈനിക് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും 71 പോയിന്റുമായി പീവീസ് മോഡല്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി 2 ല്‍ 211 പോയിന്റുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും 166 പോയിന്റുമായി വണ്ടൂര്‍ സൈനിക് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനവും 163 പോയിന്റുമായി പുതുപ്പറമ്പ് സേക്രട്ട് ഹാര്‍ട്ട് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്‌കൂള്‍ വിഭാഗമായ കാറ്റഗറി 3 ല്‍ 389 പോയിന്റുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും 306 പോയിന്റുമായി പുതുപ്പറമ്പ് സേക്രട്ട് ഹാര്‍ട്ട് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 246 പോയിന്റുമായി പുത്തനങ്ങാടി സെന്റ് ജോസഫ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ സെക്കണ്ടറി വിഭാഗമായ കാറ്റഗറി 4 ല്‍് 414 പോയിന്റുമായി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനവും 287 പോയിന്റുകളുമായി പുത്തനങ്ങാടി സെന്റ് ജോസഫ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 229 പോയിന്റുകളുമായി കരിപ്പൂര്‍ എയര്‍പോര്‍ട്ട് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Sharing is caring!