മഞ്ചേരിയില്‍ ലോകകപ്പിനായി ഗോളാരവംമുഴക്കി വോഡഫോണ്‍ മത്സരം
മലപ്പുറം: ഫുട്ബോള്‍ സീസണ് ആഘോഷമാക്കാന്‍ മഞ്ചേരിയില്‍ വോഡഫോണിന്റെ ഗോളാരവ മത്സരം. ഏറ്റവും ഉച്ചത്തില്‍ ‘ഗോള്‍’ എന്ന് ആഹ്ലാദാരവം മുഴക്കുന്നവര്‍ക്കായി വ്യത്യസ്ത സമ്മാനങ്ങള്‍ നല്‍കുന്നതായിരുന്നു മത്സരം.
‘ഗോള്‍’ ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ മാതൃകയിലുള്ള ടിവി സ്ക്രീന്‍ വോഡഫോണ്‍ ഒരുക്കി. ഇതില്‍ മത്സരാര്‍ഥികള്‍ അവരുടെ പേരും ഫോണ്‍ നമ്പറും കുറിച്ചുവച്ചു. ശേഷം സ്ക്രീനിനു മുന്നിലെ മൈക്രോഫോണില്‍ ഗോള്‍ എന്ന് ഉച്ചത്തില്‍ മുഴക്കുകയായിരുന്നു. ശബ്ദത്തിന്റെ തീവ്രത അളക്കപ്പെടുകയും അത് സ്ക്രീനില്‍ തെളിയുകയും ചെയ്തു. ബ്രാന്‍ഡഡ് ഫോട്ടൊ ഫ്രെയിം, സര്‍ട്ടിഫിക്കറ്റ്, വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയില്‍ ഒരു മണിക്കൂര്‍ സൗജന്യ ഡാറ്റ തുടങ്ങിയവയായിരുന്നു സമ്മാനങ്ങള്‍.
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും സ്വന്തം ഫോട്ടൊ പതിച്ച ബ്രാന്‍ഡഡ് ഫോട്ടൊ ഫ്രെയിമുകള്‍ നല്കി. യോഗ്യതാ മാനദണ്ഡം കടന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകളും നല്കി. ഏറ്റവും തീവ്രതയില്‍ ഗോളാരവംമുഴക്കിയ വിജയികള്‍ക്കുള്ള ഒരു മണിക്കൂര്‍ അണ്‍ലിമിറ്റഡ് ഡാറ്റയും നല്കി.
ഫുട്ബോള്‍ സീസണ് ഐക്യദാര്‍ഢ്യവുമായി സംഘടിപ്പിച്ച ഗോളാരവം മത്സരങ്ങളോടുള്ള പ്രതികരണം മലയാളികളുടെ ഫുട്ബോള്‍ പ്രേമം വിളിച്ചോതുന്നതായിരുന്നു എന്ന് വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി പറഞ്ഞു. ഫുട്ബോളും കേരളവും തമ്മില്‍ ഇഴപിരിയാത്ത ബന്ധമാണുള്ളത്. മലയാളികളുടെ വൈകാരികതകൂടി കണക്കിലെടുത്താണ് വോഡഫോണ്‍ ഇത്തരമൊരു മത്സരം സംഘടിപ്പിച്ചത്. ഇതിന് പൊതുജനങ്ങളില്‍നിന്ന് ലഭിച്ച പിന്തുണ ആവേശകരമാണെന്നും അജിത് ചതുര്‍വേദി കൂട്ടിച്ചേര്‍ത്തു.
ഫോട്ടൊ ക്യാപ്ഷന്‍: മഞ്ചേരി പുതിയ ബസ്റ്റാന്റ്പ പരിസരത്ത് വോഡഫോണ്‍ സംഘടിപ്പിച്ച ഗോളാരവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥി
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]