വൈറലായി മലപ്പുറത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം
മലപ്പുറം: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മലപ്പുറത്തു നിന്നുള്ള ശ്രീകൃഷ്ണ ജയന്തി ആഘോഷം. എടവണ്ണയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം കഴിഞ്ഞ് ഒരുമിച്ച് നില്‍ക്കുന്ന ഒരു കൂട്ടം യുവാക്കളുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
ആഘോഷത്തില്‍ പങ്കെടുത്ത സുധി കളത്തിലങ്ങലാണ് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് തങ്ങള്‍ക്ക് ഒരു സംഘടനയുടെയും പിന്‍ബലത്തിന്റെ ആവശ്യമില്ലെന്ന് യുവാക്കള്‍ വീഡിയോയില്‍ പറയുന്നു. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന തങ്ങള്‍ ഒരുമിച്ചാണ് ആഘോഷം നടത്തുന്നതെന്ന് യുവാവ് പറയുന്നു.
കാഷായ വസ്ത്രം ആര്‍ക്കും തീറെഴുതിയിട്ടല്ലെന്നും മുഴുവന്‍ ഹൈന്ദവര്‍ക്കും ഉപയോഗിക്കാമെന്നും വീഡിയോയില്‍ പറയുന്നു. കാഷായ വസ്ത്രം ആര്‍എസ് എസുകാരുടേതാണെന്ന് തെറ്റിധരിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റിട്ടെതെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്
വീഡിയോ കാണാം
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




