മിഠായി വാങ്ങാനെത്തിയ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വയോധികന്‍ പിടിയില്‍

മിഠായി വാങ്ങാനെത്തിയ രണ്ടാം ക്ലാസ്  വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വയോധികന്‍ പിടിയില്‍

താനൂര്‍: രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. പനങ്ങാട്ടൂരിലെ അണ്‍ എയ്ഡഡ് സ്‌കൂളിന് സമീപത്തെ കച്ചവടക്കാരനായ പനങ്ങാട്ടൂര്‍ സ്വദേശി കോനുപ്പാട്ട് മുഹമ്മദുകുട്ടി(54) യാണ് താനൂര്‍ പോലീസ് പിടിയിലായത്.

കടയിലേക്ക് മിഠായി വാങ്ങിക്കാന്‍ വരാറുള്ള കുട്ടിയെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കടയുടെ ഉള്ളിലേക്ക് കുട്ടിയെ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടിക്ക് ശാരീരിക, മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടര്‍ന്ന് വീട്ടുകാരുടെ പരാതി പ്രകാരമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Sharing is caring!