ഡി വൈ എഫ് ഐ മേഖലാജാഥകള്‍ സമാപിച്ചു

ഡി വൈ എഫ് ഐ മേഖലാജാഥകള്‍ സമാപിച്ചു

മലപ്പുറം : അഞ്ചുദിവസമായി ജില്ലയുടെ ഗ്രാമ- നഗരങ്ങളില്‍ പര്യടനം നടത്തിയ ഡിവൈഎഫ്ഐ മേഖലാജാഥകള്‍ സമാപിച്ചു. സ്വാതന്ത്ര്യദിനത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടത്തുന്ന യുവജനപ്രതിരോധത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു കാല്‍നട ജാഥകള്‍. ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍, സെക്രട്ടറി പി കെ അബ്ദുള്ള നവാസ്, സംസ്ഥാന കമ്മിറ്റിയംഗം ടി കെ സുള്‍ഫിക്കറലി എന്നിവരായിരുന്നു നായകന്‍മാര്‍.

നവലിബറല്‍ നയങ്ങളെ ചെറുക്കുക മത നിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് 15ന് വൈകിട്ട് ബ്ലോക്ക് കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്‌ഐ പ്രതിരോധം തീര്‍ക്കുന്നത്. എം ബി ഫൈസല്‍ നയിച്ച പടിഞ്ഞാറന്‍ മേഖലാ കാല്‍നട ജാഥ ബുധനാഴ്ച പൊന്നാനി ബ്ലോക്കിലാണ് പര്യടനം നടത്തിയത്. പെരുമ്പടപ്പ്, എരമംഗലം, മാറഞ്ചേരി, പരിചകം, വെളിയങ്കോട്, പുതുപൊന്നാനി, ബസ് സ്റ്റാന്‍ഡ്, കൊല്ലംപടി, ചന്തപ്പടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചമ്രവട്ടം ജങ്ഷനില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ എം ബി ഫൈസല്‍, വൈസ് ക്യാപ്റ്റന്‍ എന്‍ സൈഫുദ്ദീന്‍, മാനേജര്‍ സി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗം പി മുനീര്‍, ബി ജി ശ്രീജിത്ത്, സിനീഷ് കണ്ണത്ത്, ഡി ദീപേഷ്ബാബു, കെ യൂസുഫ്, ടി സുധീഷ്, സി ഒ ബാബുരാജ്, കെ ഷാജിത്ത്, പി സുമിത്ത്, രാജേഷ് അക്ബര്‍, സി അബ്ദുള്‍കരീം, കെ വിനോദ്, പി രാജേഷ് എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് കെ സജീഷ് ഉദ്ഘാടനംചെയ്തു. വി പി പ്രതീഷ് അധ്യക്ഷനായി. സിനീഷ് കണ്ണത്ത് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ് നേതൃത്വം നല്‍കിയ മധ്യമേഖലാ ജാഥയ്ക്ക് മലപ്പുറം ബ്ലോക്കില്‍ ഉജ്വലസ്വീകരണം നല്‍കി. ഒതുക്കുങ്ങല്‍, പൊന്മള, വരിക്കോട്, വടക്കേമണ്ണ, കോട്ടപ്പടി, കുന്നുമ്മല്‍, കാട്ടുങ്ങല്‍, ഇരുമ്പുഴി, ആനക്കയം എന്നിവിടങ്ങളിലെ പര്യാടനത്തിന് ശേഷം പുളിയിലങ്ങാടിയില്‍ സമാപിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ ജാഥാ ക്യാപ്റ്റന്‍ പി കെ അബ്ദുളള നവാസ്, വി ടി സോഫിയ, ചാര്‍ളി കബീര്‍ദാസ്, സി ഇല്യാസ്, സമദ്, കെ ധന്യ, കെ ശ്രീജിത്ത്, സി ബിനീഷ്, കെ പി നൗഫല്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം സി ജംഷീദലി ഉദ്ഘാടനംചെയ്തു. പി എം ഹാരിസ് അധ്യക്ഷനായി. പി ശശി സ്വാഗതവും വിഘ്നേഷ് നന്ദിയും പറഞ്ഞു. ടി കെ സുള്‍ഫിക്കറലി നയിച്ച കിഴക്കന്‍ മേഖലാജാഥ ചൊവ്വാഴ്ച സമാപിച്ചിരുന്നു.

Sharing is caring!