കരിപ്പൂരില്‍ ലാന്‍ഡിങിനിടെ വിമാനം തെന്നിമാറി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍നിന്നും തെന്നിമാറി പുറത്തുപോയി. ഇന്ന് രാവിലെ എട്ടിനായിരുന്നു സംഭവം. ചെന്നൈയില്‍ നിന്നും  എത്തിയ സ്‌പൈസ് ജറ്റാണ് അപകടത്തില്‍പെട്ടത്. വിമാനത്തിലെ പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്‌.  ജീവനക്കാരടക്കം 74 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് കേടുപാടില്ലെന്നും യാത്രക്കാര്‍ സുരക്ഷിതാരണെന്നും അധികൃതര്‍ അറിയിച്ചു.

 

റണ്‍വേയില്‍ ഇറങ്ങിയ വിമാനം വലത്‌ ഭാഗത്തേക്ക് തെന്നി നീങ്ങുകയായിരുന്നു. റണ്‍വേയക്കു സമീപത്തുള്ള ലൈറ്റുകള്‍ അപകടത്തില്‍ തകര്‍ന്നു.  വിമാനത്തിലെ പൈലറ്റ് തന്നെ വിമാനം സുരക്ഷിതമായി മാറ്റി പാര്‍ക്ക് ചെയ്തു. റണ്‍വെയുടെ ചില ഭാഗങ്ങളില്‍ മിനുസ്സകൂടുതലുള്ളതും മഴയുമാണ് അപകടത്തിന് കാരണമെന്ന് പറയുന്നു.

Sharing is caring!