അനസ് എടത്തൊടികയെ ജന്മനാട് ആദരിക്കുന്നു

അനസ് എടത്തൊടികയെ ജന്മനാട് ആദരിക്കുന്നു

കൊണ്ടോട്ടി: ഇന്ത്യയിലെ മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികയെ ജന്മനാട് ആദരിക്കുന്നു. മുണ്ടപ്പലം യുനൈറ്റഡ് ക്ലബ്ബും പൗരാവലിയും ചേര്‍ന്ന് ജുലൈ 29നാണ് ആദരം നല്‍കുന്നത്.

വൈകീട്ട നാലിന് കൊണ്ടോട്ടിയിലെ മുഴുവന്‍ ക്ലബ്ബുകളെയും അണിനിരത്തി കൊണ്ടോട്ടി കുറുപ്പത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ സ്വീകരണപരിപാടിക്ക് തുടക്കമാവും. വൈകീട്ട് ഏഴിന് മുണ്ടപ്പലം ഗ്രൗണ്ടില്‍ നടക്കുന്ന സ്വീകരണ പരിപാടി സ്പീകര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അനസിനുള്ള ജന്മനാടിന്റെ ഉപഹാരം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നല്‍കും. ടിവി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികളും കായിക പ്രതിഭകളും പങ്കെടുക്കും.

യുനൈറ്റഡ് മുണ്ടപ്പലത്തിലൂടെ കളിച്ച് തുടങ്ങിയ അനസ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച താരങ്ങളിലൊരാളാണ്. ഐ.എസ്.എല്‍ ഡ്രാഫ്റ്റില്‍ 1.10 കോടി രൂപയ്ക്കാണ് ജംഷഡ്പൂര്‍ എഫ്.സി അനസിനെ സ്വന്തമാക്കിയത്.

 

 

Sharing is caring!