മലപ്പുറത്ത് ബാങ്കിങ് മേഖലയില്‍ 500ഒഴിവുകള്‍, 28ന് മിനി തൊഴില്‍ മേള

മലപ്പുറത്ത് ബാങ്കിങ് മേഖലയില്‍  500ഒഴിവുകള്‍, 28ന്  മിനി തൊഴില്‍ മേള

മലപ്പുറം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ബാങ്കിങ് മേഖലയിലെ 500 ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിരുദവും, ബിരുദാനന്തര ബിരുദവുമുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ കൂടിക്കാഴ്ചയ്ക്കായി അസ്സല്‍ രേഖകളുമായി ജൂലൈ 28ന് രാവിലെ 10ന് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. 250 രൂപയോടൊപ്പം ഐ ഡി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ :0495-2370178 / 0495 2370176.

 

Sharing is caring!