കരിപ്പൂരിന് വീണ്ടും ഉണര്‍വ്, ദോഹയിലേക്കും മുംബൈയിലേക്കും പുതിയ സര്‍വീസുകള്‍

കരിപ്പൂരിന് വീണ്ടും ഉണര്‍വ്, ദോഹയിലേക്കും മുംബൈയിലേക്കും പുതിയ സര്‍വീസുകള്‍

മലപ്പുറം: കരിപ്പൂരില്‍ നിന്നു ദോഹയിലേക്കും മുംബൈയിലേക്കുമുള്ള പുതിയ വിമാന സര്‍വീസുകള്‍ക്കു തുടക്കമായി. ഇന്‍ഡിഗോ വിമാനം ദോഹയിലേക്കും ജെറ്റ് എയര്‍വെയ്‌സ് വിമാനം മുംബൈയിലേക്കുമാണ് ദിനേന പുതിയ ഓരോ സര്‍വീസുകള്‍ ആരംഭിച്ചത്. ഇന്‍ഡിഗോ വിമാനം ദോഹയില്‍ നിന്നു രാവിലെ 10.35 കരിപ്പൂരിലെത്തി ഉച്ചക്ക് 12.10 തിരിച്ചു ദോഹയിലേക്കു സര്‍വീസ് നടത്തും. ജെറ്റ് എയര്‍വെയ്‌സ് മുംബൈയില്‍ നിത്യവും 12.10ന് കരിപ്പൂരിലെത്തും. ഈ വിമാനം ചൊവ്വാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ ഉച്ചക്ക് 1.50ന് മുംബൈയിലേക്കു തിരിച്ചു പോകും. ചൊവ്വാഴ്ചകളില്‍ ഉച്ചക്ക് 2.30നാണ് മുംബൈ സര്‍വീസ് നടത്തുക. കരിപ്പൂരില്‍ അന്താരാഷ്ട്ര-ആഭ്യന്തര സെക്ടറില്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചു പഴയ പ്രതാപം തിരിച്ചു പിടിക്കാനുളള ശ്രമത്തിലാണെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ പറഞ്ഞു. നിലവില്‍ അന്താരാഷ്ട്ര സെക്ടറില്‍ അബൂദാബി, ബഹ്‌റൈന്‍, ദമാം, ദോഹ, ദുബായ്, കുവൈത്ത്, മസ്‌ക്കറ്റ്, ഷാര്‍ജ, സലാല, അല്‍-ഐന്‍, റിയാദ് മേഖലകളിലേക്കു വിമാന സര്‍വീസുകളുണ്ട്. ആഭ്യന്തര സെക്ടറില്‍ ബംഗളൂരു, ചെന്നൈ, കൊച്ചിന്‍, മുംബൈ, തിരുവനന്തപുരം, മുംബൈ വഴി ഡെല്‍ഹിയിലേക്കും സര്‍വീസുണ്ട്.

 

Sharing is caring!