ഹക്കുവിനെ നോര്‍ത്ത് ഈസ്റ്റ് സ്വന്തമാക്കി

മുംബൈ: തിരൂര്‍ സ്വദേശി അബ്ദുല്‍ ഹക്കുവിനെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് സ്വന്തമാക്കി. ഇന്ന് നടന്ന ഡ്രാഫ്റ്റില്‍ 12 ലക്ഷത്തിനാണ് ജോണ്‍ എബ്രഹാമിന്റെ ടീം ഹക്കുവിനെ സ്വന്തമാക്കിയത്. അനസിനും റിനോ ആന്റോക്കും ശേഷം കേരളത്തില്‍ നിന്നും എടുത്തു പറയാവുന്ന മികവ് പുലര്‍ത്തുന്ന പ്രതിരോധ താരമാണ് ഹക്കു.
തിരൂര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ (സാറ്റ്) നിന്നാണ് ഹക്കു കളി തുടങ്ങുന്നത്. സ്‌പോര്‍ട്‌സ് അക്കാദമിയുടെ ആദ്യ ബാച്ചില്‍ തന്നെ ഹക്കുവും ഉണ്ടായിരുന്നു. ഡിഎസ്‌കെ ശിവാജിയന്‍ ജൂനിയര്‍ ടീമിലും സീനിയര്‍ ടീമിലും ഹക്കു കളിച്ചിട്ടുണ്ട്. ഡിഎസ്‌ക്കെ ക്ക് വേണ്ടി ഈസ്റ്റ് ബംഗാളിനെതിരെ ഐ ലീഗില്‍ അരങ്ങേറ്റം കുറിച്ചു. ഇതേ സമയത്ത് മഹാരാഷ്ട്രക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും ഈ താരം കളിച്ചിരുന്നു.
ഐ ലീഗ് സെക്കന്‍ഡ് ഡിവിഷന്‍ ടീമായ ഹൈദരാബാദ് ഫത്തേഹ് ടീമിന്റെ താരമാണ് നി്‌ലവില്‍. ഫ്‌ത്തേഹ് എഫ്.സി ഡിവിഷന്‍ ചാംപ്യന്‍മാരായതും ഹക്കുവിന്റെ മികവിലാണ്.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]