തിരോധാന കഥകള്‍ക്ക് അന്ത്യമാകുന്നു; റബിയുള്ള ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു
മലപ്പുറം: തന്നെ ചുറ്റിപറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ഡോ കെ ടി റബിയുള്ള രംഗത്ത്. താന്‍ കോഡൂരിലെ സ്വന്തം വസതിയില്‍ ഉണ്ടെന്നും. ചികില്‍സയുടെ ഭാഗമായുള്ള വിശ്രമത്തിലാണെന്നും വ്യക്തമാക്കി റബിയുള്ള ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു. അദ്ദേഹത്തെക്കുറിച്ച് മാസങ്ങളായി വിവരമൊന്നുമില്ലെന്ന് പറഞ്ഞ് വിവിധ കോണുകളില്‍ നിന്നുയര്‍ന്ന് ഊഹാപോഹങ്ങള്‍ക്ക് ഇതോടെ അന്ത്യമാവുകയാണ്.
എന്റെ മകന്റെയും, ചെറുമക്കളുടേയും കൂടെ സന്തോഷത്തോടെ ഇരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ചെറിയ ചികില്‍സയുടെ ഭാഗമായാണ് ഇവിടെ വന്നതെന്നും വളരെ പുരോഗമനമുണ്ടെന്നും അദ്ദേഹം പറയുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉടനെ തിരിച്ചെത്തുമെന്നും. നിങ്ങളുടെയെല്ലാം സ്‌നേഹവും, സഹകരണവുമാണ് എനിക്ക് ഏറ്റവും ആവശ്യമെന്ന് അദ്ദേഹം പറയുന്നു. ഡോക്ടര്‍മാരുടേയും, നേഴ്‌സുമാരുടേയും പരിചരണത്തെക്കുറിച്ചും അദ്ദേഹം ഒന്നര മിനുറ്റ് നീളുന്ന വീഡിയോയിലൂടെ വാചാലനാകുന്നുണ്ട്.
പൊതുരംഗത്തു നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നെങ്കിലും അത് നിങ്ങളുടെയെല്ലാം സ്‌നേഹം മനസിലാക്കി തരാന്‍ കാരണമായതില്‍ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




