റബിയുള്ള എവിടെ? മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

റബിയുള്ള എവിടെ? മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി ഡോ കെ ടി റബിയുള്ളയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ എസ് ലല്ലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തിന്റെ സമയത്ത് സഹായഹസ്തവുമായി ഓടിയെത്തിയ റബിയുള്ളയെക്കുറിച്ചാണ് ലല്ലുവിന്റെ പോസ്റ്റ്. ഡോ കെ ടി റബിയുള്ളയെക്കുറിച്ച് മാസങ്ങളായി ഒരു വിവരുമില്ലെന്ന് പല കോണുകളില്‍ നിന്നും പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് റബിയുള്ളയുമായുള്ള തന്റെ അടുപ്പം ലല്ലു പങ്കുവെക്കുന്നത്.

റബിയുള്ളയെക്കുറിച്ച് വന്ന വാര്‍ത്ത വല്ലാതെ ആശങ്കപ്പെടുത്തുന്നു. എനിക്ക് ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത മനുഷ്യനാണ് എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പുറ്റിങ്ങല്‍ ദുരിതമുണ്ടായി രണ്ടാം ദിവസം മോനേ റബിയുള്ളയാണ് നമ്മുക്കൈന്ത് ചെയ്യാന്‍ കഴിയും എന്ന് ചോദിച്ചാണ് അദ്ദേഹം തന്നെ ആദ്യം ബന്ധപ്പെടുന്നതെന്ന് ലല്ലു പറയുന്നു.

ദുരിതത്തെത്തുടര്‍ന്ന് പരദേശത്തെ കിണറുകള്‍ മലിനമായി ആളുകള്‍ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു. നാനൂറോളം വീടുകളില്‍ വെള്ളമെത്തിക്കണം എന്ന ആവശ്യം കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു അദ്ദേഹം നടപ്പാക്കിയതെന്ന് ലല്ലു ഓര്‍ക്കുന്നു. കിണറുകള്‍ വൃത്തിയാക്കുന്നതു വരെ രണ്ടു നേരം എല്ലാ വീടുകളിലും കുടിവെള്ളം അദ്ദേഹമെത്തിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ വീതം ദനസഹായം എത്തിക്കാനും അദ്ദേഹം മുന്നില്‍ നിന്നു. ദുരന്തത്തില്‍ ഞെട്ടി നിന്ന് എന്റെ നാട്ടിലേക്ക് നീണ്ട സഹായ ഹസ്തം.

വാട്‌സ്ആപ്പ് വഴി അദ്ദേഹവുമായുള്ള ബന്ധം തുടര്‍ന്നു. കുറച്ചു നാളായി അങ്ങോട്ടുള്ള സന്ദേശങ്ങള്‍ക്ക് മറുപടി ഇല്ല. തിരക്കാണെന്നാണ് കരുതിയത്. പക്ഷേ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ തന്നെ ഞെട്ടിച്ചുവെന്നും ലല്ലു പറയുന്നു. ആളുകളെ സഹായിക്കാന്‍ മനസുണ്ടാവുക എന്നത് ചെറിയ കാര്യമല്ല. ദ്ദേഹത്തിന്റെ സഹായം ലഭിച്ച ഒട്ടേറെ കുടുംബങ്ങളുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഡോ റബിയുള്ളയെക്കുറിച്ച് ഒരു വിവരുമില്ല എന്നത് ശരിക്കും വിഷമിപ്പിക്കുന്നു. കുറേ ജീവിതങ്ങള്‍ക്ക് പ്രതീക്ഷയും, നിറവും നല്‍കിയ മനുഷ്യനാണ്. സത്യമറിയാന്‍ കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് ലല്ലു കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

https://www.facebook.com/photo.php?fbid=1691058084262496&set=a.195599530475033.48286.100000749616892&type=3&theater

Sharing is caring!