അമര്‍നാഥ് അക്രമണത്തെ അപലപിച്ച് പി കെ കുഞ്ഞാലിക്കുട്ടി

അമര്‍നാഥ് അക്രമണത്തെ അപലപിച്ച് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെ നടന്ന ഭീങ്കരാക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മനസും, ശരീരവും ഈശ്വരനില്‍ അര്‍പ്പിച്ച് തീര്‍ഥാടനത്തിന് പുറപ്പെടുന്ന നിരായുധരായ സാധുക്കള്‍ക്ക് നേരെ അക്രമണം നടത്താന്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്തവര്‍ക്കേ സാധിക്കൂ. ഏഴുപേരാണ് അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദത്തിന് ഇത്തവണ ഇരയായിരിക്കുന്നത്. മതം ഇത്തരം അക്രമണങ്ങള്‍ക്ക് അവര്‍ മറയാക്കുന്നുവെന്നതാണ് ഏറ്റവും ഖേദകരം.

ഈ ഹീനകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കതായ ശിക്ഷ നല്‍കാന്‍ രാജ്യത്തെ പട്ടാളത്തിന് കരുത്തുണ്ട്. അതവര്‍ പലവട്ടം തെളിയിച്ചതാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

Sharing is caring!