ദക്ഷിണേന്ത്യയിലെ പ്രഥമ വെര്‍ച്വര്‍ ഡ്രസ്സിങ് റൂം സൗകര്യവുമായി ‘റഷീദ് സീനത്ത്’ മറ്റെന്നാള്‍ മുതല്‍ മഞ്ചേരിയില്‍
മലപ്പുറം: ദക്ഷിണേന്ത്യയിലെ പ്രഥമ വെഡ്ഡിങ്മാളായ ‘റഷീദ് സീനത്ത് വെഡ്ഡിങ് മാളി’ന്റെ ഉദ്ഘാടനം മറ്റെന്നാള്‍ രാവിലെ 10ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദക്ഷിണേന്ത്യയിലെ പ്രഥമ വെഡ്ഡിങ്മാള്‍ കേരളത്തില്‍ ആദ്യമായി വെര്‍ച്വര്‍ ഡ്രസ്സിങ് റൂം സംവിധാനം നടപ്പാക്കിയ വസ്ത്രാലയം, ഫാഷന്‍ ഡിസൈനേഴ്‌സ് അസിസ്റ്റന്റ്‌സ് തുടങ്ങി ഒട്ടേറെ സവിശേഷതയുമായാണു മഞ്ചേരിയില്‍ മലപ്പുറം റോഡില്‍ മഅദിന്‍ മെട്രോ മാര്‍ട്ടില്‍ ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ റഷീദ് സീനത്ത് വഡ്ഡിങ് മാള്‍ യാഥാര്‍ഥ്യമാകുന്നത്. ഏറ്റവും വിലക്കുറവില്‍ ഗുണമേന്‍മയുള്ള വസ്ത്രങ്ങളുടെ ലോകോത്തര ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 70വര്‍ഷത്തെ പാരമ്പര്യമുള്ള സീനത്തിന്റെ വസ്ത്ര വ്യാപാര രംഗത്തെ ബഹുമുഖ പദ്ധതിയായ ടെക്‌സ്റ്റൈയില്‍ വേള്‍ഡിന്റെ ആദ്യസംരംഭമാണിതെന്ന് റഷീദ് സീനത്ത് വെഡ്ഡിങ് മാളിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സീനത്ത് റഷീദ് പറഞ്ഞു. വെഡ്ഡിങ് മാളിന്റെ ഭാഗമായുള്ള സാരി വേള്‍ഡ് മന്ത്രി കെ ടി ജലീല്‍, വൈറ്റ് സൂക്ക് സാദിഖലി ശിഹാബ് തങ്ങള്‍, മെന്‍സ് സ്റ്റുഡിയോ മുനവ്വറലി ശിഹാബ് തങ്ങള്‍, ബ്രൈഡല്‍ ഫാന്‍സി അഡ്വ. എം ഉമ്മര്‍ എംഎല്‍എ, കിഡ്‌സ് ലോഞ്ച് എ പി അനില്‍കുമാര്‍ എംഎല്‍എ, സല്‍വാര്‍ ആര്‍ക്കേഡ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. മലയാളത്തിലെ ആദ്യത്തെ ടെക്‌സ്റ്റൈയില്‍ മാഗസിനായ ടെക്സ്റ്റയില്‍ വേള്‍ഡിന്റെ പ്രകാശനം സാഹിത്യകാരന്‍ പി സുരേന്ദ്രന് നല്‍കി അഡ്വ. എന്‍ ശ്രീപ്രകാശ് നിര്‍വഹിക്കും. ടെക്സ്റ്റയില്‍ വേള്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സീനത്ത് റഷീദ് ചടങ്ങില്‍ അധ്യക്ഷതവഹിക്കും. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഇ വി അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഇ വി അബ്ദുറഹിമാന്‍, ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ജെസ്റ്റിന്‍രാജ്, പിആര്‍ഒ നൂറുദ്ധീന്‍ എന്നിവരും പങ്കെടുത്തു.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.